FILM : HARMONY LESSONS (2013)
COUNTRY : KAZAKHSTAN
GENRE : DRAMA
DIRECTOR : EMIR BAIGAZIN
സിനിമകളുടെ തുടക്കം പലപ്പോഴും കാഴ്ചക്കാരനിൽ ആഴത്തിൽ തുളഞ്ഞു കയറാറുണ്ട്. ബോധപൂർവ്വം വരാനിരിക്കുന്ന കാഴ്ച്ചകൾക്കായ് നമ്മെ പാകപ്പെടുത്തുന്ന ഇത്തരം ദൃശ്യങ്ങൾ അവശേഷിപ്പിക്കുന്ന പാതയിലോ, അതിനു വിരുദ്ധമായ പാതയിലോ ആയിരിക്കും സിനിമയുടെ പ്രയാണം. HARMONY LESSONS എന്ന സിനിമയുടെ പ്രമേയത്തിന്റെ ശക്തമായ അടയാളമായി ആദ്യ രംഗം മനസ്സിൽ അവശേഷിക്കും.
ഒരു സ്കൂൾ തുറക്കുമ്പോൾ നാലു ജയിലുകൾ അടയ്ക്കപ്പെടും എന്ന രീതിയിലുള്ള വിശേഷണങ്ങളെ മുൻനിർത്തി വിദ്യാലയങ്ങളെ സാമൂഹിക നിർമ്മിതിയുടെ ആലയങ്ങളായി പരിഗണിക്കാറുണ്ട്. എന്നാൽ സ്കൂളിനെ സമൂഹത്തിന്റെ സ്വഭാവ-സവിശേഷതകളോടെയുള്ള ഒരു പരിച്ചേദമായാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. സഹപാഠികളാൽ നിരന്തരം വേട്ടയാടപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്ന "അസ്ലാൻ" എന്ന കുട്ടിയിൽ ഉറഞ്ഞു കൂടുന്ന പ്രതികാര ചിന്തകളുടെയും, അത് അവനിൽ സൃഷ്ടിക്കുന്ന മാനസിക വ്യാപാരങ്ങളുടെയും ദൃശ്യാവതരണമാണ് HARMONY LESSONS.
സമൂഹത്തിലെന്ന പോലെ POWER HIERARCHY -യുടെ ക്രൂരതകളും ചൂഷണങ്ങളും ഇവിടെയും കാണാം. തിന്നുക-തിന്നപ്പെടുക എന്ന ശക്തിയിലധിഷ്ട്ടിതമായ സമൂഹത്തിന്റെ ജീവിവർഗ്ഗത്തിന്റെ യുക്തികളുമായി പൊരുത്തപ്പെടുന്ന സാഹചര്യങ്ങളെയാണ് പല ദൃശ്യങ്ങളിലും കണ്ടുമുട്ടാനാവുക. ക്രൂരത അതിജീവനത്തിനായുള്ള അനിവാര്യതയാകുമ്പോൾ ക്രൂരതയല്ലാതാകുന്ന നിലനിൽപ്പിന്റെ പ്രത്യയശാസ്ത്ര പ്രമാണങ്ങളും നമ്മുടെ ചിന്തകളെ ചൂടുപിടിപ്പിക്കുന്നു. ഡാർവ്വിനും , ഗാന്ധിയും ക്ലാസ്സിലെ ബോർഡിൽ ഇടം പിടിക്കുന്നത് യാദൃശ്ചികതയായ് കരുതാനുമാവില്ല. അതിജീവനത്തിന്റെയും , സമരങ്ങളുടെയും വിരുദ്ധ പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടിയ മഹാന്മാരുടെ സാന്നിദ്ധ്യം സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന വിലയിരുത്തലുകളിലേയ്ക്കും, വിശദീകരങ്ങളിലേക്കും കാഴ്ചക്കാരനെ നയിക്കാനുള്ളതായിരുന്നു എന്നു തന്നെ അനുമാനിക്കാം.
സിനിമ പകുതിയോളം പിന്നിടുമ്പോഴാണ് അവ്യക്തമായി പരന്നു കിടക്കുന്ന പല ചിത്രങ്ങളും ചേർത്തു വച്ച് സിനിമയുടെ സൗന്ദര്യത്തെയും, ആശയത്തേയും ഉൾക്കൊള്ളാനാവുക. എല്ലാവർക്കും ആസ്വദിക്കാവുന്ന പ്രമേയവും ദൃശ്യങ്ങളുമല്ല ഈ സിനിമയുടേത്. വേറിട്ട തീമും വ്യത്യസ്തമായ ദൃശ്യ പരിചരണവും സവിശേഷതയായി ഉയർത്തിക്കാട്ടാവുന്ന ഈ സിനിമ കാമ്പുള്ള സിനിമകളുടെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തീർച്ച.

No comments:
Post a Comment