FILM : A PIGEON SAT
ON A BRANCH REFLECTING ON EXISTENCE (2014)
GENRE : DRAMA !!! BLACK COMEDY
COUNTRY : SWEDEN
DIRECTOR : ROY ANDERSON
പേര് തന്നെ വിചിത്രവും , പുതുമയുള്ളതുമായി തോന്നിയേക്കാവുന്ന ROY ANDERSON-ന്റെ LIVING TRILOGY-യിലെ അവസാനത്തെ സിനിമയായ ഇത് അദ്ദേഹത്തിന്റെ സിനിമാ ശൈലിയുമായി മുൻ പരിചയമില്ലാത്ത എനിക്ക് വേണ്ട വിധത്തിൽ ഉൾക്കൊള്ളാനായില്ല. ബ്ലാക്ക് കോമഡിയെന്നോ ഡ്രാമയെന്നോ വിശേഷിപ്പിക്കാനാവാത്ത വിധം സവിശേഷത പേറുന്ന ഒന്നാണ് ഈ സിനിമ.
വ്യക്തമായ പ്ലോട്ടോ , പരസ്പരം കണക്റ്റ് ചെയ്യുന്ന കഥാ സന്ദർഭങ്ങളോ അവതരിക്കാത്ത ഈ സിനിമയെ ആശയപരമായി അടുത്തറിഞ്ഞ് , അതിന്റെ തുടർച്ചയെ പിന്തുടരുന്ന രീതിയിലൂടെ ആസ്വദിക്കാനുമാവില്ല. പിന്നിട്ട കാഴ്ചകളെ അറിയാനുള്ള തദ്ദേശീയ ചരിത്രങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യമില്ലായ്മയെ മറികടക്കാൻ സഹായിക്കുന്ന വായനയെ ഒപ്പം കൂട്ടി ഒരാവർത്തി കൂടി കാണേണ്ടി വന്നു സിനിമയുടെ തലങ്ങളെ ചെറുതായെങ്കിലും തലോടാൻ.
ചിരിപ്പിക്കാനുള്ള വസ്തുക്കളുടെ വില്പനയ്ക്കായ് അലയുന്ന രണ്ട് സെയിൽസ്മാൻമാരിലൂടെ ലോകത്തെ ഗ്രസിച്ച ശൂന്യതയെയും, വൈകാരികത വറ്റിയ യാന്ത്രികതയേയും, ഏകാന്തതയേയും, വിഷാദത്താൽ വിളർത്ത മുഖങ്ങളെയും സിനിമയുടെ നിർജ്ജീവമായ ഫ്രൈമുകളിലേയ്ക്ക് ആനയിക്കുന്നു. അവരുടെ വില്പ്പന വസ്തുക്കൾ പ്രതീകങ്ങളായി വിശകലനം ചെയ്യേണ്ടവയാണെന്ന് നിസ്സംശയം പറയാം. ചലനമുണ്ടെങ്കിലും ചേതനയറ്റ ഉടലുകളെ പോലെയാണ് മിക്ക കഥാപാത്രങ്ങളും. പ്രതീക്ഷാ രാഹിത്യമാണ് അവരിൽ പൊതുവായി നിഴലിക്കുന്ന ഭാവം. പട നയിക്കുന്ന രാജാവും, 1943-കളിലെ മദ്യശാലയും, അടിമകളെ ചുട്ടെരിക്കുന്ന സാമ്രാജ്യത്വവും ചരിത്രത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം യൂറോപ്പിന്റെ ഇന്നലെകളെയും ചിന്തകളിലേക്ക് ക്ഷണിക്കുന്നു. നമ്മുടെ സന്തോഷങ്ങൾക്കായി മറ്റൊരാളെ ഉപയോഗിക്കുന്നത് ശരിയാണോ? ... എന്ന ജോനാഥന്റെ ചോദ്യത്തെ "ഫിലോസഫിക്കൽ" എന്ന് മുദ്രണം ചെയ്യുന്നതും, "അസമയത്തുള്ളത്" എന്ന മറുപടി നൽകുന്നതും സിനിമ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രകാശനമാണോ എന്ന സംശയം ബാക്കിയാവുന്നു.
റിയാലിറ്റിയിൽ നിന്ന് വ്യക്തമായ അകലം പാലിച്ചിരിക്കുന്ന സംവിധായകൻ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കളർ ടോണ്‍ അനുയോജ്യമായി. വർണ്ണ ശബളമല്ലാത്ത ജീവിത ചിത്രങ്ങളെ ദൃശ്യ ഭാഷയിലൂടെ ശക്തമായി പകരാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു.
സിനിമ ചേക്കേറിയ ഉയരങ്ങളിലേക്ക് എന്റെ ആസ്വാദന തലം ഉയരാത്തതിനാൽ പലതും എനിക്ക് അവ്യക്തമായി തോന്നി. അതിനാൽ തന്നെ സിനിമയുടെ യഥാർത്ഥ സത്ത എന്റെ വരികളോട് വൈരുദ്ധ്യം പുലർത്തിയേക്കാം. ജീവസ്സുറ്റ കഥാപാത്രങ്ങളോ, സംഭാഷണമോ ഇല്ലാത്ത ഈ സിനിമ ഭൂരിപക്ഷം സിനിമാ പ്രേമികൾക്കും ആസ്വാദ്യകരമാവില്ല എന്നാണ് എന്റെ പക്ഷം. എന്നാൽ ഇഷ്ടപ്പെടുന്നവർക്ക് അപൂർവ്വമായ ദൃശ്യാനുഭവവും അസ്തിത്വ ചിന്തകളുമാവും ഈ സിനിമ സമ്മാനിക്കുന്നത്.

ReplyDeleteറിയാലിറ്റിയിൽ നിന്ന് വ്യക്തമായ അകലം പാലിച്ചിരിക്കുന്ന സംവിധായകൻ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കളർ ടോണ്‍ അനുയോജ്യമായി. വർണ്ണ ശബളമല്ലാത്ത ജീവിത ചിത്രങ്ങളെ ദൃശ്യ ഭാഷയിലൂടെ ശക്തമായി പകരാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു.