FILM : HOMELAND (2013)
GENRE : DRAMA !!! COMEDY
COUNTRY : FRANCE
DIRECTOR : MOHAMED HAMIDI
സുഖജീവിതം കൊതിച്ച് വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ പ്രശ്നങ്ങൾ പലതവണ സിനിമകൾക്ക് വിഷയമായിട്ടുണ്ട്. സ്വത്വ പ്രതിസന്ധികളും, സാംസ്കാരിക സംഘർഷങ്ങളുമാണ് അത്തരം സിനിമകളുടെ പ്രധാന പ്രമേയമായി വരാറുള്ളത്. ഫ്രഞ്ച്-അൾജീരിയൻ പശ്ചാത്തലത്തിൽ കഥ പറയുന്ന HOMELAND കുടിയേറ്റക്കാരന്റെ ജീവിത ചുറ്റുപാടുകളെ മറ്റൊരു വീക്ഷണ തലത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഫ്രാൻസിൽ കുടുംബ സമേതം കഴിയുന്ന യൂസുഫ് അൾജീരിയയിലെ തന്റെ വീട് പൊളിക്കാൻ പോകുന്നു എന്നറിഞ്ഞതിനെ തുടർന്ന് മകനായ ഫരീദിനെ അങ്ങോട്ടയക്കുന്നു. ഫ്രാൻസിൽ ജനിച്ചു വളർന്ന ഫരീദിന് പിതാവിന്റെയും, മുൻഗാമികളുടെയും മണ്ണ് എല്ലാവിധത്തിലും അപരിചിതത്വമാണ് നൽകുന്നത്. തന്റെ സാംസ്കാരിക വേരുകളെ അത്ഭുതത്തോടെയാണ് അവൻ നോക്കിക്കാണുന്നത്. അൾജീരിയയിൽ വച്ച് നേരിടുന്ന സന്ദർഭങ്ങളും, അവനുണ്ടാകുന്ന അനുഭവങ്ങളും അവനിൽ ഉളവാക്കുന്ന സ്വാധീനവും അവയുടെ പരിണിത ഫലങ്ങളുമാണ് സിനിമയുടെ പിന്നീടുള്ള നിമിഷങ്ങളെ സമ്പന്നമാക്കുന്നത്.
പിറന്ന മണ്ണിനെ സ്പർശിക്കാനും, അവിടത്തെ ജീവവായു ഉച്ച്വസിക്കാനുമുള്ള ആഗ്രഹങ്ങളിൽ മഥിക്കുന്ന വാർദ്ധക്യവും, മടുപ്പിക്കുന്ന നിശ്ചലതയിൽ നിന്ന് സമ്പന്നതയുടെയും, പ്രതീക്ഷയുടെയും കോലാഹലങ്ങളിലെയ്ക്ക് ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന അൾജീരിയൻ യുവത്വവും വിരുദ്ധങ്ങളായ ജീവിത ചിത്രങ്ങളുടെ പ്രതിഫലനമാകുന്നു. കുരുങ്ങിക്കിടക്കുന്ന യുവതയെയും, രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികളെയും, ബ്യൂറോക്രസി സൃഷ്ടിക്കുന്ന ഊരാകുടുക്കുകളെയും സാക്ഷിയാക്കി അൾജീരിയൻ ജീവിതത്തിന്റെ സാംസ്കാരിക അംശങ്ങളെ ചെറിയ തോതിൽ പരിചയിക്കാൻ ഫരീദിനൊപ്പം നമുക്കും അവസരം ലഭിക്കുന്നു. ലോകത്തിന്റെ ഏതു കോണിലേക്ക് പറിച്ചെറിയപ്പെട്ടാലും നമ്മുടെ സാംസ്കാരിക വേരുകളിലാണ് നമ്മുടെ ജീവിതം അർഥപൂർണ്ണമാകുന്നത് എന്ന തിരിച്ചറിവോടെ നിർത്തുന്നു.

No comments:
Post a Comment