FILM : BAL-CAN-CAN (2005)
COUNTRY : MACEDONIA
GENRE : ACTION !!! COMEDY
DIRECTOR : DARKO MITREVSKI
ലോജിക്കിനെയോ , ലോജിക്കില്ലായ്മയേയോ ചികഞ്ഞു നോക്കാതെ കാഴ്ചക്കാരന്റെ ലളിത യുക്തിയോടെ വീക്ഷിക്കാവുന്ന രസകരമായ സിനിമയാണ് BAL-CAN-CAN. തമാശയും, സാഹസികതയും, കണ്ണീരും കലർന്ന കാഴ്ച്ചകളാണ് ഈ സിനിമയുടെ ക്യാൻവാസിൽ നിറയുന്നത്. വേദനയും, ചോരയും പൊടിയുന്ന ഹാസ്യരംഗങ്ങൾ ഈ സിനിമയെ കറുത്ത ഫലിതങ്ങളുടെ കുടക്കീഴിലെയ്ക്ക് നീക്കി നിർത്തുന്നു.
അവിശ്വസനീയമായ ഒരു കഥയ്ക്ക് പിറകെയാണ് നമ്മൾ മനസ്സിനെ കയറൂരി വിടുന്നത്. ഇറ്റലിക്കാരനായ SANTINO-ക്ക് തന്റെ അർദ്ധ സഹോദരനായ മാസിഡോണിയക്കാരൻ TRENDAFIL-ന്റെ ഫോണ്‍കാൾ എത്തുന്നു. സഹായത്തിനായുള്ള അയാളുടെ അഭ്യർത്ഥന കർണ്ണപടങ്ങളിൽ മുഴങ്ങുമ്പോൾ , മരണശയ്യയിൽ പിതാവിന് നൽകിയ വാക്കും , പഴയ ഒരു കടം വീട്ടുവാനുള്ള അവസരവുമാണ് SANTINO-ക്ക് മുന്നിൽ തെളിഞ്ഞത്. മാസിഡോണിയയിൽ നിന്നും ബൾഗേറിയയിലേക്കുള്ള രക്ഷപെടലിനിടെ മരണം വരിക്കുന്ന ZAMBULA എന്ന ഭാര്യാമാതാവിനെ പൊതിഞ്ഞുവെച്ച കാർപെറ്റ് മോഷ്ടിക്കപ്പെട്ട നിസ്സഹായാവസ്ഥയിലാണ് ജീവിതത്തിലാദ്യമായി TRENDAFIL അർദ്ധ സഹോദരനെ വിളിക്കുന്നത്. മോഷ്ടിക്കപ്പെട്ട കാർപെറ്റും , അതിനുള്ളിൽ അകപ്പെട്ട സംബുലയുടെ മൃതശരീരവുമാണ് വീണ്ടെടുക്കേണ്ടത്. സഹോദരനെ സഹായിക്കാനായി ഓടിയെത്തുന്ന SANTINO , TRENDAFIL-മായി ചേർന്ന് ബാൾക്കൻ അധോലോകത്തിലൂടെ നടത്തുന്ന അപകടകരവും, രസകരവുമായ അന്വേഷണങ്ങളാണ് ഈ സിനിമ.
ലളിതമായ കഥാതന്തുവിനെ ആകർഷകമായ അവതരണത്തിലൂടെ മികവുറ്റ അനുഭവമാക്കിയിരിക്കുന്നു. സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൂടെക്കൂട്ടാൻ സിനെമയ്ക്കാവുന്നു. ബാൾക്കൻ സിനിമകളിൽ സ്ഥിരമായി കാണാറുള്ള രാഷ്ട്രീയ അംശങ്ങൾ പരോക്ഷമായി പുതുമയോടെ ഹാസ്യവൽക്കരിച്ച് അവതരിപ്പിച്ചതായി തോന്നി. ഈ മേഖലയിലെ പല ദേശീയ സ്വത്വങ്ങളെയും ഭാഷയിലൂടെയും, ദൃശ്യങ്ങളിലൂടെയും വ്യക്തികളിലൂടെയും ഈ സിനിമയുടെ ഫ്രൈമുകളിൽ വരച്ചിടാൻ സംവിധായകാൻ ബോധപൂർവ്വം ശ്രമിച്ചതായി കാണാം. ഈ ദേശങ്ങളിലെ സാമൂഹിക മനസ്സും, സംഘർഷ മുഖരിതമായ ചുറ്റുപാടുകളും പ്രേക്ഷകനുമായി പങ്കു വെയ്ക്കുന്നത് സ്റ്റീരിയോടൈപ്പ് ആയി തോന്നാവുന്ന വ്യക്തിത്വങ്ങളിലൂടെ തന്നെയാണ്.
സംഘർഷങ്ങളുടെ ബാക്കിപത്രങ്ങളും , അന്താരാഷ്‌ട്ര നിരീക്ഷണങ്ങളുമെല്ലാം ഈ സിനിമയിൽ ഹാസ്യരൂപം നൽകിയാണ് അവതരിപ്പിക്കപ്പെടുന്നത്. ചോരച്ചാലുകൾ ഒഴുക്കുന്ന ആയുധ സംവാദങ്ങൾക്ക് വഴിമരുന്നിടുന്നത് ശുഷ്ക്കമായ കാരണങ്ങളാണെന്ന് ഈ സിനിമയും ചില ദൃശ്യങ്ങളിലൂടെ ആവർത്തിക്കുന്നു. നിറം പൂശിയ തമാശകൾക്കിടയിൽ എവിടെയോ ചില കണ്ണീർ കണങ്ങളെയും നമുക്ക് കണ്ടെടുക്കാം. അവസാനിക്കുമ്പോഴും ഒരു ആർദ്ര സ്പർശമേകാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു.
വേറിട്ട താളങ്ങളുടെ പ്രകമ്പനം കസ്റ്റൂറിക്കൻ സിനിമകളിലേതു പോലെ പലയിടങ്ങളിലും കേൾക്കാനായി. സിനിമയിലെ മനസ്സിൽ പതിയുന്ന കഥാപാത്രമാകാൻ TRENDAFIL-ന് കഴിഞ്ഞത് അയാളുടെ അഭിനയത്തിന്റെ തെളിവായി വ്യാഖ്യാനിക്കാം. സ്വന്തം മണ്ണിനെയും, അതിന്റെ വ്യതിരിക്തമായ സ്വത്വത്തെയും അതിഭാവുകത്വവും, അവിശ്വസനീയതയും കലർത്തി അവതരിപ്പിച്ച ഒരു വേറിട്ട കാഴ്ച.... അതാണ് BAL-CAN-CAN.

ലോക സിനിമകൾ മുഴുവൻ ഇവിടെയുണ്ടല്ലോ ഭായ്
ReplyDeleteമലയാത്തിന് ഒരു മുതൽ കൂട്ട് തന്നെയാണ് ഈ ബ്ലോഗ് കേട്ടൊ ഷഹീർ
ഒരു ദിവസം തോന്നിയതാണ് , കണ്ടവയിൽ ഇഷ്ടപ്പെട്ട വ്യത്യസ്ത ഭാഷകളിലുള്ള സിനിമകളെ ക്കുറിച്ച് ഒരു കുറിപ്പെഴുതി ബ്ലോഗ് ഉണ്ടാക്കിയാലോ എന്ന്...... പിന്നെ താങ്കളെ പോലുള്ളവരുടെ പിന്തുണയും കൂടിയായപ്പോൾ മെല്ലെ പിച്ച വെച്ചു തുടങ്ങി എന്നേയുള്ളൂ ...... ഇനിയും പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു
Delete