FILM : WAITING FOR HAPPINESS (2002)
COUNTRY : MAURITANIA
GENRE : DRAMA
DIRECTOR : ABDERREHMANE SISSAKO
ഒരു മന്ദമാരുതന്റെ സ്പർശനം പോലെ നമ്മെ തഴുകിയനുഭവിപ്പിക്കുന്ന സിനിമകളുടെ കൂട്ടത്തിലേയ്ക്കാണ് HEREMAKONO-യെ ഞാൻ ചേർത്ത് വെയ്ക്കുന്നത്. രംഗങ്ങളിൽ നിന്ന് രംഗങ്ങളിലേയ്ക്ക് ഫ്രൈമുകൾ നീങ്ങുമ്പോൾ അവയെ യോജിപ്പിക്കാനാവാത്ത അപരിചിതത്വവും നമുക്ക് അനുഭവപ്പെടും. സിനിമ നമ്മളിലുളവാക്കുന്ന ശാന്തതയെ, സിനിമയിലെ പല കഥാപാത്രങ്ങളിലും തളം കെട്ടി നിൽക്കുന്ന ഭാവങ്ങളുമായി കൂട്ടിക്കെട്ടാനാവില്ല. കാരണം, സന്തോഷ മുഖരിതമായ ഒരു ഉഷസ്സിനായി സ്വപ്നം നെയ്തുള്ള കാത്തിരിപ്പിന്റെ ശൂന്യതയിൽ സ്തംഭിച്ച നിർവ്വികാരതയുടെ പ്രതിഫലനമാണത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സാംസ്കാരികമായ വൈവിധ്യക്കൂമ്പാരങ്ങൾ പോലെ അവിടെയുള്ള സിനിമകളും നമുക്കായി കരുതിവെയ്ക്കുന്നത് വിചിത്രമായ അനുഭൂതികൾ തന്നെയാണ്.
മൌരിറ്റിയാനിയൻ കടൽതീര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, അപൂർണ്ണമായി മാത്രം നമുക്ക് ദർശിക്കാവുന്ന അവരുടെ ജീവിത ചിത്രങ്ങളുമാണ് ഈ സിനിമ. യൂറോപ്പിലേയ്ക്കുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ മാതാവിനെ സന്ദർശിക്കാനെത്തുന്ന യുവാവായ അബ്ദുള്ള , ഗ്രാമത്തിന് വെളിച്ചം വിതറാൻ പരിശ്രമിക്കുന്ന വൃദ്ധനായ ഇലക്ട്രീഷ്യൻ മാട്ടാ , മാട്ടായുടെ പാതയിൽ മുന്നേറാൻ അസിസ്ടണ്ട് ആയി ഒപ്പം കൂടുന്ന അനാഥബാലൻ ഖത്ര, യൂറോപ്പിൽ നിന്നും മടങ്ങിയെത്തിയ ശേഷം ഭർത്താവിനെ കാത്തിരിക്കുന്നവളും, നിരാശ തങ്ങിനിൽക്കുന്ന ഈ പ്രാന്തതയിൽ പലരുടെയും ഇടത്താവളമാകുകയും ചെയ്യുന്ന നാന എന്നിവരാണ് സിനിമയിലെ പ്രധാന ഇമേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പ്രത്യേക പ്ലോട്ടുമായി മുന്നോട്ടുപോകുന്നതിനു പകരം കഥാപാത്രങ്ങളെയും, അവരുടെ അംഗവിക്ഷേപങ്ങളെയും, അകമനസ്സ് പ്രതിഫലിക്കുന്ന മുഖ ദർപ്പണങ്ങളിൽ തെളിയുന്ന ഭാവങ്ങളെയും ഫ്രൈമുകളിൽ നിറച്ചിരിക്കുന്നു ഈ സിനിമ.
പുതുമയുടെയും, പുരോഗതിയുടെയും സാന്നിധ്യമായാണ് അബ്ദുള്ള വന്നെത്തുന്നത്. പാശ്ചാത്യത നിഴലിക്കുന്ന അബ്ദുള്ളയിലൂടെ ഒരു സാംസ്കാരിക സംഘർഷത്തെയും ഈ സിനിമ അടയാളപ്പെടുത്തുന്നു. ഭാഷയിലും , വേഷങ്ങളിലുമെല്ലാം തനിക്ക് അപരിചിതമായ പ്രാദേശികതയെ തന്റെ മുറിയുടെ കിളിവാതിലിലൂടെ ഫ്രെയിം ചെയ്ത് വീക്ഷിക്കുകയാണ് അബ്ദുള്ള. അയാൾ പ്രതിനിധീകരിക്കുന്ന സാംസ്കാരികതയോടുള്ള വിമുഖതയും, പരിഹാസവും അയാൾ പങ്കുചേരുന്ന പൊതുഇടങ്ങളിലെ ഇതര വ്യക്തികളുടെ പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സാംസ്കാരികതയിൽ നിന്നും കുതറിയോടാൻ ആഗ്രഹിക്കാത്ത ഈ ഗ്രാമീണ ചിന്തയേയോ , സംരക്ഷിക്കപ്പെടേണ്ട സാംസ്കാരിക സ്വത്വങ്ങളെയോ ആവാം സംഗീതം പഠിക്കുന്ന കുട്ടിയിലൂടെ സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്. സിനിമയിലെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളിൽ ഒന്നാവുന്നതും ഈ സംഗീത പഠനമാണ്. വശ്യമായ ശബ്ദവിന്യാസങ്ങളുടെ ആഫ്രിക്കൻ ചാരുതയുടെ മനം കുളിർപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ വിരുന്നാവുന്നു ഈ രംഗം. കാത്തിരിപ്പിന്റെ സ്ഥായീഭാവങ്ങൾ എങ്ങും നിറഞ്ഞ ഈ ജനതയ്ക്കിടയിൽ വഴിവാണിഭം നടത്തുന്ന (പലതും ഉപയോഗശൂന്യമെന്ന് പറയാവുന്നവ) ചൈനക്കാരൻ , സംവിധായകൻ ബോധപൂർവ്വം സൃഷ്ടിച്ച ഇമേജുകളിൽ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം.
ബൾബ് തെളിയാത്ത പഴയ വീടും, ആശയറ്റു വീഴുന്ന മാട്ടയും, സന്തോഷ തീരങ്ങളെ വിദൂരതയിലെങ്കിലും പ്രതീക്ഷിക്കുന്ന ഖത്രയും, അബ്ദുള്ളയുടെ യാത്രയും നമ്മിൽ അവശേഷിപ്പിക്കുന്ന ചിന്തകൾ പലതാണ്. വെളിച്ചം സന്തോഷത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നതാണെന്ന് തോന്നുന്നുവെങ്കിലും , സിനിമയിലെ അന്ത്യരംഗങ്ങൾ എന്താണ് പറയുന്നത് എന്നത് സംശയമായി ഉള്ളിൽ പുകയുന്നു. സന്തോഷങ്ങളുടെ ക്ഷണികതയോ, കൈപ്പിടിയിലൊതുങ്ങുമ്പോൾ വഴുതിപ്പോകുന്ന സന്തോഷത്തിന്റെ ജീവിതപാഠമോ ആവാം ഈ കാഴ്ച്ചകളുടെ പൊരുൾ.
സന്താപങ്ങളുടെ പെരുമഴക്കിടയിൽ വീണുകിട്ടുന്ന സന്തോഷത്തിന്റെ തെളിവാനങ്ങൾക്കായുള്ള കാത്തിരിപ്പാണ് ജീവിതം. അതിനു വേണ്ടിയാണല്ലോ ഈ മഴകളിലത്രയും നാം നനഞ്ഞു കുതിരുന്നത്.......

എല്ലാതരം പ്രേക്ഷകനെയും ഈ സിനിമ തൃപ്തിപ്പെടുത്തണമെന്നില്ല. സിനിമ ഒരു ഉദാത്ത കല എന്ന രീതിയിൽ അതിന്റെ മറ്റൊരു മുഖത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചയാകും ഈ സിനിമ നൽകുക എന്ന മുന്നറിയിപ്പോടെ നിർത്തുന്നു.