FILM : MUNNARIYIPPU
GENRE : PSYCHOLOGICAL THRILLER
DIRECTOR : VENU
GENRE : PSYCHOLOGICAL THRILLER
DIRECTOR : VENU
"അരസികം" എന്ന വാക്ക് വിലങ്ങു തടിയായി പലരും എന്റെ മുന്നിലിട്ടുവെങ്കിലും , എന്നിലെ സിനിമാ സ്നേഹിക്ക് അവയെ കവച്ചു വെയ്ക്കാനായി. അതു കൊണ്ട് തന്നെ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ "മികച്ച" ഒരു സിനിമാ അനുഭവത്തിന് സാക്ഷിയാകാനും സാധിച്ചു. പല തരത്തിലും, പല തലത്തിലും വ്യാഖ്യാനിക്കാനും , വിശകലനം ചെയ്യാനും അവസരങ്ങൾ നൽകിക്കൊണ്ടാണ് "മുന്നറിയിപ്പ്" നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. സി . കെ രാഘവൻ എന്ന കഥാപാത്രത്തിന്റെ അതി സൂക്ഷ്മ ഭാവതലങ്ങൾ ഒന്നൊന്നായി മിന്നി മറയുന്നത് എത്ര മനോഹരമായാണ് മമ്മൂട്ടി പകർന്നാടിയിട്ടുള്ളത്. നിഗൂഡതയും, ലാളിത്യവും ഒരുപോലെ ചേക്കേറുന്ന ഭാവങ്ങളുടെ ക്യാൻവാസ് ആയി മാറുന്നു രാഘവൻ. ഈ സിനിമ രാഘവൻ എന്ന സാധാരണക്കാരൻ എന്ന് തോന്നിപ്പിക്കുന്ന എന്നാൽ അടിമുടി അസാധാരണത്വം നിറഞ്ഞ ഒരു മനുഷ്യന്റെ വിശകലനമായാണ് എനിക്കനുഭവപ്പെട്ടത്. അതോടൊപ്പം, അയാളുടെ ചിന്താസരണികളുടെയും , ദുരൂഹതകളുടെയും കാരണഹേതുക്കളേയും വിശകലന വിധേയമാക്കാൻ ബോധപൂർവ്വം വഴിമരുന്നിടുന്നു.
പലരും പറഞ്ഞ പോലെ , ഒരു "ഇഴച്ചിൽ" , "ബോറടി" എന്നിവയൊന്നും എനിക്കനുഭവപ്പെട്ടില്ല . കാരണം, ഇത്തരം "വിശേഷണങ്ങൾക്ക്" ഈ സിനിമയെ അർഹമാക്കിയ പല രംഗങ്ങളും ഈ കഥാപാത്ര വിശകലനത്തിനായുള്ള ശക്തമായ സൂചനകളും, ഒരുക്കങ്ങളുമായിരുന്നു. രാഘവൻ തെളിഞ്ഞ ഓരോ ദൃശ്യങ്ങളിലും , വാക്കുകളിലും ഊളിയിട്ട് അയാളുടെ മനോവ്യാപാരങ്ങളെ എത്തിപ്പിടിക്കുവാനാണ് പ്രേക്ഷകർ ശ്രമിക്കേണ്ടത് എന്ന് തോന്നി.
ക്ലൈമാക്സ് മനസ്സിലായില്ല എന്ന് പറഞ്ഞ് , ഈ സിനിമ സങ്കീർണമായ ഒരു മനോ വ്യായാമമാണെന്ന ധാരണയൊക്കെ പലരും പരത്തുന്നതായി കണ്ടു. പിന്നിട്ട ഫ്രൈമുകളിൽ നിന്ന് രാഘവന്റെ ചിരിയിലേക്ക് കൂട്ടി വരയ്ക്കാവുന്നിടത്തോളം സങ്കീർണതയെ ഈ സിനിമയ്ക്കുള്ളൂ. അപ്രതീക്ഷിതമായ ക്ലൈമാക്സിനപ്പുറം ആസ്വാദ്യകരമായ അംശങ്ങൾ കണ്ടെടുക്കാവുന്ന വിശാലത ഈ സിനിമയ്ക്ക് ഉണ്ട് എന്നാണ് എന്നിലെ സിനിമാ പ്രേമിയുടെ അഭിപ്രായം. ഈ സിനിമ എല്ലാവരിലും ഒരേ തരം ദൃശ്യാനുഭൂതിയല്ല അവശേഷിപ്പിക്കുന്നത് എന്നതും സിനിമയുടെ ക്ലാസ്സ് വെളിവാക്കുന്നു. ഓരോ പ്രേക്ഷകനും ഈ "മുന്നറിയിപ്പിൽ" നിന്നും അടർത്തിയെടുക്കുന്ന ചിന്തകളെ പല ദൃശ്യങ്ങൾ കൊണ്ടും , വാക്കുകൾകൊണ്ടും ഉരച്ചു നോക്കും എന്നാണ് തോന്നുന്നത്. സിനിമ ഉയർത്തിയ പൊതു ചിന്തകളിൽ "സ്വാതന്ത്ര്യം" തന്നെയാണ് മുഴച്ചു നിൽക്കുന്നത് . "NONE ARE MORE HOPELESSLY ENSLAVED THAN THOSE WHO FALSELY BELIEVES THEY ARE FREE" എന്ന ഗയ്‌ഥെ- യുടെ വാചകം പോലെ , വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ ഒരു മലക്കം മറിച്ചിലിലേയ്ക്ക് നയിക്കുന്നു രാഘവനും , മുന്നറിയിപ്പും ......
സിനിമയിലെ ഇതര കഥാപാത്രങ്ങൾ കേവലം ആൾക്കൂട്ടം എന്നതിനപ്പുറം ശക്തമായ സാന്നിദ്ധ്യമാകുന്നത് , അവർ പലതിന്റെയും REFERENCE-കളോ , പ്രതീകങ്ങളോ ആയിരുന്നോ എന്ന് ചിന്തിക്കുമ്പോഴാണ്. രാഘവനൊപ്പം സിനിമയിൽ സ്പേസ് ലഭിച്ച അഞ്ജലിയും മികച്ചു നിന്നു.
ആഖ്യാനത്തിന് സ്വീകരിച്ച രീതിയും , വേഗതയും നീതികരിക്കാവുന്ന ഒരു മൌലികമായ ശ്രമമായി തോന്നി. വേണുവിനും, ഉണ്ണി എന്ന തിരക്കഥാകൃത്തിനും തലയുയർത്തിപ്പിടിക്കാവുന്ന ഒന്നായി തന്നെയാണ് മുന്നറിയിപ്പ് പരിണമിച്ചിരിക്കുന്നത്. LIGHT AND SHADE സിനിമയുടെ നിഗൂഡതയുടെ ഓരം ചേർന്ന് നിന്നു. പശ്ചാത്തല സംഗീതം സിനിമയുടെ പാതകളിൽ നിന്ന് വേറിട്ട് നിൽക്കാത്ത വിധം അലിഞ്ഞു ചേർന്ന് , സിനിമയെ മികച്ച അനുഭവമാക്കുന്നതിൽ മുൻ പന്തിയിൽ നിന്നു.
മുന്നറിയിപ്പിലെ പല കാര്യങ്ങളും വരും നാളുകളിൽ തുറന്ന ചർച്ചകൾക്ക് വിധേയമാകും എന്ന് പ്രതീക്ഷിക്കുന്നു.സിനിമയിലെ പല പ്രധാന അംശങ്ങളും ഈ അവസരത്തിൽ വിശകലനം ചെയ്യുന്നത് അനുചിതവുമാണ്. ചവറുകൾക്കിടയിൽ മാണിക്യം കണ്ട അങ്കലാപ്പുള്ളവരും , മലയാള സിനിമയുടെ നിലവാരത്തകർച്ചയെക്കുറിച്ച് അത്മാർതതയില്ലാതെ ഓരിയിടുന്നവരും ഈ സിനിമയുടെ സൗന്ദര്യവും , മൂല്യവും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല സിനിമകൾ ഇനിയും സ്ക്രീനുകൾ നിറയണമെങ്കിൽ "നല്ല സിനിമകളുടെയും " കൂടി പ്രേക്ഷകരാകൂ എന്ന അപേക്ഷയോടെ നിർത്തുന്നു......