FILM : THE FAREWELL (2019)
GENRE : DRAMA !!!
COMEDY
COUNTRY : CHINA
DIRECTOR : LULU WANG
തിരക്കുകളുടെ ലോകത്ത് കടിഞ്ഞാൺ പൊട്ടിയപോലെ നിയന്ത്രണം വിട്ടോടിയിരുന്ന മനുഷ്യസമൂഹം , അവനവന്റെ കുടുംബങ്ങളിലേയ്ക്, പ്രിയപ്പെട്ടവരിലേയ്ക്ക് കണ്ണും , കാതും തിരിച്ചു നിൽക്കുന്ന ഇപ്പോഴുള്ള സവിശേഷ സാഹചര്യത്തിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു ഈ സിനിമ. തിരക്കുകൾ കാരണം എന്ത് നഷ്ടപ്പെടുന്നു, എന്ത് നേടുന്നു എന്നീ ചിന്തകൾക്കുപരി സ്നേഹത്തിന്റെ / ബന്ധങ്ങളുടെ കരുതലുകളിലേയ്ക്ക് ആർദ്രതയോടെ നോക്കിനിൽക്കായി എന്നതാണ് ഈ സിനിമ എന്നോടൊപ്പം ഉപേക്ഷിച്ച അനുഭവം. നിരവധി അന്താരാഷ്ട്ര വേദികളിലടക്കം പുരസ്കാരങ്ങളും, അംഗീകാരങ്ങളും നേടിയ ചൈനീസ് ചിത്രം "ദി വെൽ" ആണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന സിനിമ.
മക്കളും അവരുടെ കുടുംബങ്ങളും വിദേശത്തു കഴിയുന്ന ഒരു സ്ത്രീയ്ക്ക് ഗുരുതരമായ "ക്യാൻസർ" ഡയഗണോസ് ചെയ്യപ്പെടുകയാണ്. വിവരമറിഞ്ഞ മക്കൾ കുടുംബ സമേതം നാട്ടിലെത്തുകയാണ്. മാതാവിനെ അസുഖത്തെ കുറിച്ച് അറിയിക്കാതെ വരുന്നതിനായി പേരക്കുട്ടികളിൽ ഒരാളുടെ വിവാഹം എന്ന നുണയൊരുക്കിയാണ് എല്ലാവരുമൊത്തുചേരുന്നത്. കുടുംബാംഗങ്ങളുടെ കൂടിച്ചേരലിന്റെ നിമിഷങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയെല്ലാം സിനിമയ്ക്കുള്ളിൽ മിന്നിമറയുന്നു. സാമൂഹികവും, സാമ്പത്തികവുമായ മാറ്റങ്ങളെ പിന്നിടുമ്പോഴും സാംസ്‌കാരിക മൂല്യങ്ങളും, സ്വത്വങ്ങളും ചേർത്തു പിടിക്കേണ്ടതിന്റെ സൂചനകളെ വ്യക്തമാക്കുന്നുണ്ട് സിനിമയിലെ സന്ദർഭങ്ങളും , സംഭാഷണങ്ങളും. ഈസ്റ്റ്-വെസ്റ്റ് എന്നീ സാസ്കാരികതകളെയും വാച്യമായി തന്നെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് കാണാം. അമേരിക്കയെന്ന വാക്ക് കേൾക്കുമ്പോഴെല്ലാം പുതു തലമുറയിൽ നിന്നുതിരുന്ന ആകാംഷയും, ആവേശവും നിറഞ്ഞ ചോദ്യങ്ങളും അവയോടുള്ള "ബില്ലിയുടെ" നിസ്സംഗത നിറഞ്ഞ പ്രതികരണങ്ങളും പ്രേക്ഷകർക്കു വായിച്ചെടുക്കാവുന്ന അർഥതലങ്ങളിലേക്ക് തന്നെയാണ് നടന്നു കയറുന്നത്.
ഏത് പുതുവേഷങ്ങളിലേയ്ക്ക് കുടിയേറിയാലും അതിനുള്ളിൽ നിന്ന് നമ്മെ പുറത്തിടുന്ന സാഹചര്യങ്ങളെ അപ്രതീക്ഷിതമായി ജീവിതം നമുക്ക് നേരെ നീട്ടുമെന്ന് സിനിമ ദൃശ്യമാക്കുന്നു. അവിടെ തീരുമാനങ്ങളിലേക്ക് നമ്മെ പിടിച്ചു നടത്തുന്നത് നമ്മുടെ യഥാർത്ഥ സാംസ്‌കാരിക അംശങ്ങളായിരിക്കുമെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. അമേരിക്കയിൽ താമസമാക്കിയ ബില്ലിയും മുത്തശ്ശിയും തമ്മിലുള്ള ഗാഢബന്ധമാണ് സിനിമയിലെ പ്രധാന കഥാതന്തു. അവരുടെ സംഭാഷണങ്ങളെ മുൻനിർത്തി തലമുറകളുടെ കാഴ്ചപ്പാടുകളും , സാംസ്‌കാരിക അന്തരങ്ങളും പ്രേക്ഷരിലേക്ക് പകരുവാനും സിനിമ ബോധപൂർവ്വം ശ്രമിക്കുന്നതായി തോന്നി.
ഗൗരവമേറിയ ഒരു സാഹചര്യത്തിന് ചുറ്റുമാണ് സിനിമയും, കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നതെങ്കിലും ദുഃഖാർത്തമായ രീതികളെ പിൻപറ്റാതെ ആസ്വാദ്യകരമായി , മനസ്സു നിറയുന്ന അനുഭവമായി സിനിമയെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്.

ReplyDelete