FILM : MOMMO (2009)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : ATALAY
TASDIKEN
ബാല്യവും, ഗ്രാമീണതയും ഏത് പ്രാദേശികതയെ തൊട്ട് നിന്നാലും ഏവർക്കും ഗൃഹാതുരമായ ചെറു തണല്ലെങ്കിലും അത് ഏൽപ്പിക്കും. അകറ്റി നിർത്തലുകളുടെ വേദനകൾ പതുക്കെയെന്നവണ്ണം ആഴം കണ്ടെത്തുമ്പോഴും പരസ്പര സ്നേഹത്തിന്റെ-കരുതലിന്റെ മനോഹാരിതയിൽ അതിജീവനമെന്ന പ്രതീക്ഷയെ ചൂണ്ടി നിൽക്കുകയാണ് അഹമ്മദും ,സഹോദരിയായ അയ്സിയും. മാതാവിന്റെ മരണവും, പിതാവിന്റെ തിരസ്കരണവും, മുത്തശ്ശന്റെ ആവതില്ലായ്മയും നിറം മായ്ക്കുന്ന അവരുടെ ജീവിതത്തിന്റെ ആകുലതകളിൽ നമ്മുടെ കാഴ്ചകൾ തറഞ്ഞു നിൽക്കുമ്പോഴും സിനിമ ഹൃദ്യമാകുന്നത് കൂടപ്പിറപ്പിനോടുള്ള അഹമ്മദിന്റെ ആത്മബന്ധം കാണുമ്പോഴാണ്. ഫീൽഗുഡ് എന്ന് പറയാവുന്ന തരത്തിലുള്ള ഉള്ളടക്കമല്ലെങ്കിലും ഓർമ്മകളെ പിന്നോട്ടെറിഞ്ഞു ബാല്യത്തിന്റെ അടയാളങ്ങളെന്തെങ്കിലും ഓരോ പ്രേക്ഷകനും മുങ്ങിയെടുക്കുമെന്നുറപ്പ്. എല്ലാ അറുത്തുമാറ്റലുകളും വേദനയേകുമെന്ന യാഥാർത്യത്തിനു മുന്നിൽ കാഴ്ചയകന്ന് നിൽക്കുന്നത് പ്രേക്ഷകനും കൂടിയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു "കൊച്ചുസിനിമ".
അഹമ്മദും ,സഹോദരിയായ അയ്സിയും. മാതാവിന്റെ മരണവും, പിതാവിന്റെ തിരസ്കരണവും, മുത്തശ്ശന്റെ ആവതില്ലായ്മയും നിറം മായ്ക്കുന്ന അവരുടെ ജീവിതത്തിന്റെ ആകുലതകളിൽ നമ്മുടെ കാഴ്ചകൾ തറഞ്ഞു നിൽക്കുമ്പോഴും സിനിമ ഹൃദ്യമാകുന്നത് കൂടപ്പിറപ്പിനോടുള്ള അഹമ്മദിന്റെ ആത്മബന്ധം കാണുമ്പോഴാണ്
ReplyDelete