Wednesday, 22 April 2020

I’M A KILLER (2016)


FILM : I’M A KILLER (2016)
COUNTRY : POLAND
GENRE : DRAMA !!! THRILLER
DIRECTOR : MACIEJ PIEPRZYCA
             "BASED ON TRUE EVENTS", സീരിയൽ കില്ലർ, ത്രില്ലർ എന്നീ ലേബലുകൾ കണ്ടു ചാടിവീഴാത്തതാണ് നല്ലത്. ഈ മൂന്നു കാര്യങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നവയാണെങ്കിലും പ്രേക്ഷകന്റെ മുൻവിധികളെ തൃപ്തിപ്പെടുത്തുമോ എന്നകാര്യത്തിലുള്ള  സംശയമാണ് അത്തരമൊരു അഭിപ്രായത്തിനു കാരണം. 1970 കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ  കൊലചെയ്യുപ്പെടുന്ന  ഒരു സീരിയൽ കില്ലിംഗ് സംഭവത്തിന്റെ സാഹചര്യമാണ് സിനിമയുടേത്. തുടർച്ചയായ കൊലപാതകങ്ങളുൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് പോലീസ്. ഒരു ഉന്നത നേതാവിന്റെ ബന്ധുകൂടി കൊലയ്ക്കിരയാവുന്നതോടെ പോലീസധികാരികൾക്കുമേൽ സമ്മർദ്ദം കൂടുകയാണ്. കുറ്റാന്വേഷണത്തിന്റെ ചുമതല താരതമ്യേന അനുഭവസമ്പത്തു കുറഞ്ഞ JANUSZ നെ ഏൽപ്പിക്കുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
        മറഞ്ഞിരിക്കുന്ന ഒരു കുറ്റവാളിയെ വേട്ടയാടി പിടികൂടുന്ന ഒരു കഥാതന്തുവല്ല ഈ സിനിമയിലുള്ളത്. കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അധികാര ഘടനകളും, സാമൂഹിക ജീവിത ചിത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനൊപ്പം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ രീതികളെ പ്രതിനിധീകരിക്കുന്ന നിമിഷങ്ങൾ ശക്തമായ രാഷ്ട്രീയ സൂചനകളെന്ന പോലെ ഇന്നും വിട്ടൊഴിയാത്ത യാഥാർത്യമായി തുടരുന്നു എന്നതാണ് സത്യം. നുണകളിലും, അർദ്ധസത്യങ്ങളിലും നിർമ്മിച്ചെടുക്കുന്ന അധികാരങ്ങളും പ്രശസ്തിയും പോലെ ചരിത്രങ്ങളും പലപ്പോഴും ഉറപ്പില്ലാത്ത തൂണുകളിലാണ് എഴുന്നു നിൽക്കുന്നതെന്ന് വിളിച്ചു പറയാനും സിനിമ മറക്കുന്നില്ല. ഉദ്വേഗം നിറഞ്ഞ വഴികളിലൂടെ ഈ സിനിമ പ്രേക്ഷകനെ നടത്തുന്നില്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്കാവുന്നുണ്ട് എന്ന് തന്നെയാണ് തോന്നിയത്

1 comment:


  1. മറഞ്ഞിരിക്കുന്ന ഒരു കുറ്റവാളിയെ വേട്ടയാടി പിടികൂടുന്ന ഒരു കഥാതന്തുവല്ല ഈ സിനിമയിലുള്ളത്. കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അധികാര ഘടനകളും, സാമൂഹിക ജീവിത ചിത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനൊപ്പം തെളിഞ്ഞു നിൽക്കുന്നുണ്ട്.

    ReplyDelete