FILM : WINAYPACHA
(2017)
GENRE : DRAMA
COUNTRY : PERU
DIRECTOR : OSCAR
CATACORA
ചില സിനിമകൾ കാണാനും, അവയെ ഓർത്തിരിക്കാനും കാരണമാകുന്ന ചില സവിശേഷതകൾ ഉണ്ടാവും. പുതുമയുള്ള അപൂർവ്വങ്ങളായ കാഴ്ചകളും, പുതു അറിവുകളും പകരുന്നതും, ഇല്ലാതായിക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ അടുത്തറിയാനും അവസരമൊരുക്കുന്ന സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്ന പെറുവിയൻ സിനിമ. ലാറ്റിനമേരിക്കയിലെ ആൻഡീസ് പർവ്വത നിരകളോട് ചേർന്ന് ജീവിക്കുന്ന ജനസമൂഹത്തിന്റെ ഭാഷയായ AYMARA-യിൽ പൂർണ്ണമായും ചിത്രീകരിച്ച സിനിമ എന്നതും ഈ സിനിമയുടെ പ്രത്യേകതയാകുന്നു.
ആൻഡീസിന്റെ താഴ്‌വരയിൽ ഒറ്റപ്പെട്ടു കഴിയുന്ന വിൽക--ഫങ്ക്സി എന്നീ വൃദ്ധ ദമ്പതികളുടെ ജീവിതമാണ് സിനിമയിലുള്ളത്. ശാരീരിക വിഷമതകൾക്കിടയിലും തങ്ങളുടെ വളർത്തു മൃഗങ്ങളെ പരിപാലിച്ചു കഴിയുന്ന അവരുടെ വേദന തിരിച്ചു വരാത്ത മകനെക്കുറിച്ചാണ്. അവനെ കുറിച്ച് കണ്ട സ്വപ്നങ്ങളെപ്പറ്റി പലതവണ വാചാലയാകുന്ന വൃദ്ധയുടെ വാക്കുകളിൽ നിന്നും ഒറ്റപ്പെടലിന്റെ വേദനയെ തീവ്രമാക്കുന്ന അവഗണനയുടെ സാന്നിധ്യമറിയാം. വിൽകയ്ക്ക് വേണ്ടി പരമ്പരാഗത രീതിയിലുള്ള PONCHO (ബ്ലാങ്കെറ്റ്) നെയ്യാൻ ശ്രമിക്കുന്ന ഫങ്ക്സി പ്രതിനിധീകരിക്കുന്നത് സംസ്കാരത്തെ മുറുകെ പിടിക്കുന്ന പഴയ തലമുറയെ തന്നെയാണ്. കഥാപാത്രങ്ങളായി വൃദ്ധ ദമ്പതികളെ ഉൾപ്പെടുത്തിയതും, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീട്ടുജോലികളും, ദൈനംദിന കാര്യങ്ങളും ചെയ്യുന്നത് ദുഷ്‌കരമായ അവരുടെ സംഭാഷണങ്ങളിൽ യുവതലമുറയെന്ന വാക്കിനെ ആവർത്തിച്ചു കൊണ്ടുവരുന്നതും സംവിധായകന്റെ ബോധപൂർവ്വമായ ശ്രമം തന്നെയാവണം. ഭാഷയെ തള്ളിപ്പറയുന്ന യുവതയെക്കുറിച്ചു വിൽക ആശങ്കപ്പെടുന്നുമുണ്ട്. മുൻതലമുറകളെയും, സാംസ്‌കാരിക പാരമ്പര്യങ്ങളെയും അറുത്തുമാറ്റാൻ വ്യഗ്രത കാണിക്കുന്ന പുതുതലമുറയെ തന്നെയാണ് വാക്കുകളിൽ മാത്രം സാന്നിധ്യമാകുന്ന മകൻ കഥാപാത്രത്തിലൂടെ സിനിമ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സമൂഹങ്ങളുടെ ജീവിതങ്ങളേയും, തങ്ങളുടെ ഇന്നലേകളെക്കുറിച്ചും വിസ്മരിച്ചവരുടെ മനസ്സിലേക്ക് വെളിച്ചം വിതറുവാൻ കൂടിയാവണം WINAYPACHA ലക്ഷ്യമിടുന്നത്.

ലാറ്റിനമേരിക്കയിലെ ആൻഡീസ് പർവ്വത നിരകളോട് ചേർന്ന് ജീവിക്കുന്ന ജനസമൂഹത്തിന്റെ ഭാഷയായ AYMARA-യിൽ പൂർണ്ണമായും ചിത്രീകരിച്ച സിനിമ എന്നതും ഈ സിനിമയുടെ പ്രത്യേകതയാകുന്നു.
ReplyDelete