FILM : MY
MASTERPIECE (2018)
GENRE : COMEDY !!!
DRAMA
COUNTRY : ARGENTINA
DIRECTOR : GASTON
DUPRAT
പേര് സൂചിപ്പിക്കുന്ന പോലെ ഈ സിനിമ കലയെക്കുറിച്ചും, കലാകാരനെക്കുറിച്ചും, കലയുടെ വിപണന സാധ്യതകളെക്കുറിച്ചും, സൗഹൃദത്തെ കുറിച്ചുമെല്ലാം പ്രേക്ഷകനോട് സംവദിക്കുന്നു. ഈ സിനിമ പകരുന്ന കാഴ്ചകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് പ്രധാന കഥാപാത്രങ്ങളുടെ സൗഹൃദം തന്നെയാണ്. സമൂഹത്തിന്റെ പതിവുകളോട് സമരസപ്പെടുവാൻ കഴിയാത്ത ചിത്രകാരനായ റെൻസോയും, അയാളുമായി സുദൃഢവും , സുദീർഘവുമായ സൗഹൃദം സൂക്ഷിക്കുന്ന ആർട് ട്രെയ്‌ഡറായ അർടുറോയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ആർക്കും ഒത്തുപോവാനാവാത്ത വിധത്തിലുള്ള വിചിത്രമായ പെരുമാറ്റങ്ങളുമായി കഴിയുന്ന റെൻസോ ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. അയാളുടെ ചിത്രങ്ങളുടെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും, എപ്പോഴും വെറുപ്പിക്കുന്ന പെരുമാറ്റത്തിനിടയിലും സുഹൃത്തിലെ പ്രതിഭയെ തള്ളിപ്പറയാതെ ക്ഷമയോടെ ചേർത്ത് നിർത്താൻ ശ്രമിക്കുന്നുണ്ട് അർടുറോ. ഒരു അപകടത്തിൽ പെട്ട് റെൻസോ കിടപ്പിലാകുന്നതോടെ അവരുടെ സൗഹൃദത്തിന്റെ ആഴവും, സിനിമയുടെ സൗന്ദര്യവും പ്രേക്ഷകന് കാണാനാവുന്നു.
കല-സമൂഹം എന്നിവയെ ചേർത്തും പിരിച്ചും പലതരത്തിലുള്ള രചനകളും, സംവാദങ്ങളും കാലങ്ങളായി സജീവതയോടെ നിൽക്കുന്നു. തന്റെ ശിഷ്യനാവാൻ വരുന്ന ഉത്സാഹിയായ ചെറുപ്പക്കാരനോട് കലയ്ക്കപ്പുറം മറ്റൊന്നുമറിയാത്തവന് മാത്രം പറ്റിയ ഒന്നാണ് ഇതെന്നും, സമൂഹത്തിനു ഉപകാരപ്രദമായ മറ്റെന്തെങ്കിലും ചെയ്യൂ എന്ന് റെൻസോ ഉപദേശിക്കുന്നുണ്ട്. മറ്റൊരിടത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഒരു കലാകാരനെന്ന നിലയിൽ ഞാൻ സമൂഹത്തിനു നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമായി ഇതിനെ കണക്കാക്കി പണം ചോദിക്കരുത് എന്നും റെൻസോ പറയുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ കലയിലും, കലാകാരനിലും കണ്ടുമുട്ടാമെന്നിരിക്കെ ഇവയെല്ലാം സമ്മേളിക്കുന്ന സമൂഹവും വൈരുദ്ധ്യങ്ങളുടെ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്നതാണ് യാഥാർത്യം. കലയും കച്ചവടവും കൈകോർക്കുന്ന ഇടങ്ങളിലെ വിപണന തന്ത്ര-കുതന്ത്രങ്ങൾക്കിടയിൽ സമൂഹ മനസ്സിന്റെ വിചിത്രമായ രൂപഭേദങ്ങളെ കണ്ടുമുട്ടാം. യാഥാർത്യങ്ങളുടെ പകർപ്പുകളല്ല കലാസൃഷ്ടികൾ. വെറുംകാഴ്ചകൾ കൊണ്ട് അവയെ ഉൾക്കൊള്ളാനുമാവില്ല. ഭാവനയും, ഉൾക്കാഴ്ചയുമെല്ലാം ചേർന്ന് സൃഷ്ടിക്കപ്പെടുന്ന കാലാതീതമായ കലാസൃഷ്ടികൾ സംവദിക്കുന്ന ആശയങ്ങളെ ഉൾക്കൊള്ളണമെങ്കിൽ നോട്ടങ്ങൾക്കപ്പുറം മനസ്സും-ചിന്തയും കൂടി ഇഴുകിച്ചേരേണ്ടതുണ്ട്.
മെയിൻ റോളുകൾ കൈകാര്യം ചെയ്തവരുടെ മികച്ച പ്രകടനവും, അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം തുളുമ്പുന്ന രംഗങ്ങളും സിനിമയുടെ പ്ലസ് പോയിന്റുകളാണ്. ഉത്കൃഷ്ട കലാസൃഷ്ടി എന്നൊന്നും പറയാനാവില്ലെങ്കിലും മികച്ച അനുഭവം തന്നെയാകുന്നു MY MASTERPIECE.

ReplyDelete