Friday, 5 April 2019

RAMEN SHOP (2018)


FILM : RAMEN SHOP (2018)
COUNTRY : SINGAPORE
GENRE : DRAMA
DIRECTOR : ERIC KHOO
             ഭക്ഷണ വിഭവങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്. ഹോട്ടലിന്റെ പശ്ചാത്തലത്തിലുള്ളതോ, ഷെഫുകളുടെ ജീവിതമോ വിഷയമാകുന്ന സിനിമകളിലാണ് അത്തരമൊന്നു കാണാറുള്ളത്. ഇന്ന് പരിചയപ്പെടുത്തുന്ന സിനിമയും ഈ ഗണത്തിൽപെടുന്ന ഒരു കൊച്ചു സിനിമയാണ്. അച്ഛനും, അമ്മയും നഷ്ട്ടപ്പെട്ട യുവാവായ ഷെഫ് ജപ്പാനിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്രയാവുകയാണ്. പുതിയ ഭക്ഷണ വിഭവങ്ങളെയും, രുചിക്കൂട്ടുകളെയും അറിയുന്നതിനൊപ്പം , തന്റെ ഇന്നലെകളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കുമാണ് അവന്റെ യാത്ര. പുതിയ രുചി ഭേദങ്ങളും, ഊട്ടിയുറപ്പിക്കപ്പെടുന്ന ബന്ധങ്ങളും, പുതിയ സന്തോഷങ്ങളുമായി മനം നിറയ്ക്കുന്നു ഈ കൊച്ചു സിനിമ.

1 comment:

  1. കുടുംബ ബന്ധങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കുമാണ് അവന്റെ യാത്ര. പുതിയ രുചി ഭേദങ്ങളും, ഊട്ടിയുറപ്പിക്കപ്പെടുന്ന ബന്ധങ്ങളും, പുതിയ സന്തോഷങ്ങളുമായി മനം നിറയ്ക്കുന്നു ഈ കൊച്ചു സിനിമ.

    ReplyDelete