FILM : THE TEACHER
(2016)
COUNTRY : SLOVAKIA
GENRE : DRAMA
DIRECTOR : JAN
HREBEJK
സമൂഹത്തിന്റെ "MICROCOSM" ആയി പരിഗണിക്കാവുന്ന ഒന്നു തന്നെയാണ് സ്‌കൂൾ. വൈവിധ്യങ്ങളും, അധികാര സ്ഥാനങ്ങളും ഉൾകൊള്ളുന്ന ഇടമെന്ന നിലയിൽ, നിലകൊള്ളുന്ന കാലഘട്ടത്തിന്റെ ഐഡിയോളജികളുടെ നിഴലുകൾ പതിയുന്ന സമൂഹ മാതൃക തന്നെയാകുന്നു സ്‌കൂൾ. 1983-ലെ സ്ലോവാക്യയിലെ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഏകാധിപത്യ ഭരണ സംവിധാനങ്ങളുടെ രീതികളെയാണ് ഈ സിനിമ ഓർമ്മയിലെത്തിക്കുന്നത്. പുതുതായി സ്‌കൂളിലെത്തുന്ന ടീച്ചർ കുട്ടികളെ പരിചയപ്പെടുന്നതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ ജോലികൾ കൂടി ചോദിച്ചറിയുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലങ്ങളെ അറിഞ്ഞു അവരെ മെച്ചപ്പെടുത്തുകയല്ല അതിന്റെ ലക്ഷ്യം. മറിച്ച്, സ്വാർത്ഥമായ ഉദ്ദേശ്യങ്ങളോടെയാണ് ടീച്ചർ ഇത് ചെയ്യുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് പോലും നിയന്ത്രിക്കാൻ ഭയമുള്ള വിധത്തിൽ പാർട്ടിയിൽ പിടിപാടുള്ള ഈ ടീച്ചറുടെ ഇടപെടലുകൾ ആ ക്ലാസ്സിനെയും, കുട്ടികളെയും, അവരുടെ കുടുംബങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നത് ആ കാലഘട്ടത്തിന്റെ സാമൂഹികാവസ്ഥയോട് ചേർത്ത് വച്ച് ജനറലൈസ് ചെയ്യാവുന്ന ഒന്ന് തന്നെയാകുന്നു. സറ്റയറിക്കലായ ഈ സിനിമയുടെ ഉദ്ദേശ്യവും അത് തന്നെയാവണം..
നോൺ ലീനിയർ ഘടനയാണ് സിനിമയ്ക്കുള്ളത്. രക്ഷിതാക്കളുടെ ഒരു മീറ്റിങ്ങിൽ നടക്കുന്ന വാദഗതികളുടെയും, അഭിപ്രായങ്ങളുടെയും ഇടയിൽ നിന്ന് ഫ്‌ളാഷ് ബാക്കുകളിലേയ്ക്ക് പോയി വ്യക്തത വരുത്തുന്ന രീതിയാണ് സിനിമ കൈകൊണ്ടിട്ടുള്ളത്. ഏതൊരു ഏകാധിപത്യ ഭരണ സംവിധാനത്തിന്റെയും പ്രായോഗികതയുടെ അടയാളം അഴിമതിയും, സ്വജന പക്ഷപാതവും നിറഞ്ഞതാണെന്നും, സ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു കൊണ്ടും ജനങ്ങളെ ഭീതിയിൽ ഒതുക്കി നിർത്തിയും, അനീതികളെ നിഷ്കളങ്കതയോടെയും, പ്രച്ഛന്നതയോടെയും ആവിഷ്‌ക്കരിച്ചും തന്നെയാണ് അത്തരം കാലഘട്ടങ്ങൾ കടന്നു പോയിട്ടുള്ളത് എന്നും 83-ലെ സ്ലോവാക്യൻ കമ്മ്യൂണിസ്റ്റു ഭരണകാലത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മയിൽ വരച്ചിടാൻ ശ്രമിക്കുന്നു ദി ടീച്ചർ. വ്യക്തിപരമായ അനുഭവങ്ങളോ, ആശയ വിരുദ്ധതയുടെ താല്പര്യങ്ങളോ ഈ സിനിമയുടെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെങ്കിലും, ടോട്ടാലിറ്റേറിയൻ മനോഘടന ആവേശിച്ച ഏതൊരു ഭരണക്രമവും സൃഷ്ടിക്കുന്ന സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് സിനിമ കോറിയിടുന്നത് എന്നതാണ് ഉണ്മ.