FILM : THE WILD PEAR
TREE (2018)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : NURI
BILGE CEYLAN
വിന്റർ സ്ലീപ് എന്ന ഉഗ്രൻ സിനിമയ്ക്ക് ശേഷം സെയ്‌ലാന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. "ദി വൈൽഡ് പിയർ ട്രീ" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ആ കാത്തിരിപ്പിനെ തൃപ്തിപ്പെടുത്തുന്ന അനുഭവമായി. DRAMA GENRE ഇഷ്ടപ്പെടുന്ന ഏതൊരു സിനിമാസ്വാദകനും കാണേണ്ട കാഴ്ച്ചകളാണ് സെയ്‌ലാൻ സിനിമകൾ എന്ന വിശേഷണത്തെ ഈ സിനിമയും ഉറപ്പിക്കുന്നു. കഥാപാത്രങ്ങളുടെ ചിന്ത/ജീവിതവീക്ഷണ/സംസ്കാരിക പരവുമായ കോൺഫ്ലിക്റ്റുകളെ പതിഞ്ഞ ആഖ്യാനത്തിൽ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം ബൗദ്ധികവും, ദാർശനികവുമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു ദി വൈൽഡ് പിയർ ട്രീ.
ബിരുദപഠനം കഴിഞ്ഞു തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയ സിനാൻ ആണ് പ്രധാന കഥാപാത്രം. തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനും, എഴുത്തുകാരനാവാനും ആഗ്രഹിക്കുന്ന അയാളുടെ സ്വപ്നങ്ങൾക്കും, വേറിട്ട ചിന്തകൾക്കും വിലങ്ങു വെയ്ക്കുന്നത് പിതാവായ ഇദ്രിസിന്റെ ചെയ്തികളിൽ ഉലഞ്ഞു പോയ കുടുംബാന്തരീക്ഷമാണ്. ചൂതാട്ടത്തിനടിമയായ അയാൾ വരുത്തിവെച്ച കടങ്ങൾ ആ കുടുംബത്തെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. ഭാവിയെ കുറിച്ച് വ്യക്തത നഷ്ട്ടപ്പെടുന്ന സിനാൻ തന്റെ പുസ്തകം പുറത്തിറക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമ പല വിഷയങ്ങളെയും സംഭാഷണങ്ങളിലൂടെ ഉൾച്ചേർക്കുന്നുണ്ട്. സംഭാഷണങ്ങളിലെ പങ്കാളികൾ അസ്വസ്ഥരാകുന്നത് പൊതുബോധത്തിന്റെ സ്വീകാര്യതകളെ യുക്ത്യാധിഷ്ഠിതമായും, വ്യക്ത്യാധിഷ്ഠിതമായുമായ മാനങ്ങളെ മുൻനിർത്തി സിനാൻ കോർണർ ചെയ്യുന്നതിനാലാണ്. രാഷ്ട്രീയം, സാഹിത്യം, പ്രണയം, വിശ്വാസം, മൂല്യബോധങ്ങൾ, കുടുംബം എന്നിവയെല്ലാം സംഭാഷണങ്ങളിൽ നിറയുന്നത് വൈവിധ്യമാർന്ന ചിന്തകളുടെ സത്തയെ പ്രേക്ഷകന് ഫിൽട്ടർ ചെയ്തെടുക്കാനുള്ള അവസരം നൽകുന്നു. മഴയും, വേനലും, മഞ്ഞുപൊഴിയലുമെല്ലാം പ്രകൃതിയുടെ വേറിട്ട മുഖങ്ങളായി കണ്ടെടുക്കാമെന്ന പോലെ ജീവിതത്തിന്റെയും, മനുഷ്യമനസ്സിന്റെയും ഭിന്നഭാവങ്ങളെ കഥാപാത്രങ്ങളുടെയും, സാഹചര്യങ്ങളുടേയും പരിണാമങ്ങളിലൂടെ ദൃശ്യമാക്കുന്നു ഈ സിനിമ. മനുഷ്യന്റെ അകവും-പുറവും വിശകലനം ചെയ്യുന്നതിലൂടെ മനസ്സിന്റെ വ്യവഹാരങ്ങളെ മുൻനിർത്തി മനുഷ്യാവസ്ഥകളെ അടയാളപ്പെടുത്തുന്നു "ദി വൈൽഡ് പിയർ ട്രീ ".
ഏതൊരു സെയ്‌ലാൻ സിനിമയെയും പോലെ സിനിമാട്ടോഗ്രഫി ഇവിടെയും മികച്ചു നിൽക്കുന്നു. ഇദ്രിസ് എന്ന കഥാപാത്രം അവതരിപ്പിച്ച നടന്റെ പ്രകടനം മികച്ചു നിന്നു. ആ കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ വരെ അനായാസമായി അയാൾ പകർന്നു നൽകി. HATICE-മായുള്ള സിനാന്റെ നിമിഷങ്ങൾ സിനിമയിലെ ഏറ്റവും മനോഹരങ്ങളായ കാഴ്ചകളാകുന്നു. വെയിലിൽ കുളിച്ചു കൊണ്ട് കാറ്റിലുലയുന്ന ഇലകളും, ഉള്ള് തുടിക്കുന്ന രണ്ടു മനസ്സുകളും ചേർന്ന് നിൽക്കുന്ന ഫ്രെയിമുകൾ പെയിന്റിംഗ് പോലെ സുന്ദരവുമാകുന്നു. വിന്റർ സ്ലീപ്പിന്റെ മുകളിൽ നിൽക്കുന്ന ഒന്നല്ലെങ്കിലും സെയ്‌ലാന്റെ മികച്ച മൂന്ന് സിനിമകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ എന്റെ ലിസ്റ്റിൽ തീർച്ചയായും ഈ സിനിമയുമുണ്ടാകും.
ഒറ്റപ്പെടലിന്റെയും, ചേർച്ചയില്ലായ്മയുടെയും, അകൽച്ചയുടെയും, വൈരുദ്ധ്യങ്ങളുടെയും ജീവിതാവസ്ഥകളെ സൃഷ്ടിക്കുന്ന മനുഷ്യ മനസ്സിന്റെ വന്യതകളിലേക്ക് വിരൽ ചൂണ്ടുന്നു ഈ മനോഹരമായ ദൃശ്യാനുഭവം.

ഒറ്റപ്പെടലിന്റെയും, ചേർച്ചയില്ലായ്മയുടെയും,
ReplyDeleteഅകൽച്ചയുടെയും, വൈരുദ്ധ്യങ്ങളുടെയും ജീവിതാവസ്ഥകളെ
സൃഷ്ടിക്കുന്ന മനുഷ്യ മനസ്സിന്റെ വന്യതകളിലേക്ക് വിരൽ ചൂണ്ടുന്നു
ഈ മനോഹരമായ ദൃശ്യാനുഭവം.