FILM : THE TRACE
(2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : M. TAYFUR
AYDIN
ക്ഷണികമാണ് ജീവിതം. അടയാളങ്ങൾ ബാക്കിയാക്കണം എന്ന മോഹവും ആ വേഗമാർന്ന പിടച്ചിലുകൾക്കിടയിൽ കുരുത്തത് തന്നെയാവണം. എവിടെയാണവ തീർക്കപ്പെടേണ്ടത്. അടയാളങ്ങൾ ആവശ്യമില്ലാത്ത വിധം തന്നിൽ ലയിച്ച ഇടങ്ങളിൽ തന്നെയാവണം ഓരോരുത്തരും അടയാളങ്ങളായി അവശേഷിക്കേണ്ടത്. ഇത്രയും എഴുതിയത് ഒരു സിനിമയെ പരിചയപ്പെടുത്താനാണ്. 2011-ൽ ഇറങ്ങിയ ദി ട്രെയ്‌സ് എന്ന തുർക്കി സിനിമ, പിറന്ന മണ്ണിൽ ലയിച്ചു ചേരാനുള്ള ഒരു വൃദ്ധയുടെ ആഗ്രഹവും, അതിനായുള്ള തിരിച്ചുപോക്കുമാണ് ദൃശ്യവത്കരിക്കുന്നത്. ആ തിരിഞ്ഞു നടത്തത്തിന് വൈകാരികമെന്നതിനപ്പുറം മാനങ്ങളുണ്ടെന്നതും, പ്രമേയത്തിന് തീവ്രതയും, വിശാലതയുമേകുന്നു.
പരസ്പര ബന്ധിതമല്ലാത്ത രംഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്താണ് സിനിമയാരംഭിക്കുന്നത്. പ്രായാധിക്യത്തിന്റെയും, അസുഖങ്ങളുടെയും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ വൃദ്ധയായ SERISTAN തന്റെ അവസാന ആഗ്രഹം മകനോട് തുറന്നു പറയുകയാണ്. തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോവുകയെന്ന മാതാവിന്റെ ആഗ്രഹം നിറവേറ്റാനായി മകൻ മിർസയ്ക്കും , പേരമകനുമൊപ്പം ഇസ്താംബൂൾ നഗരത്തിൽ നിന്നും യാത്രയാവുന്നതാണ് സിനിമയുടെ പ്രമേയം. യാത്ര എങ്ങനെ അവസാനിക്കും എന്നത് സിനിമയിൽ നിന്ന് തന്നെ അറിയുന്നതാണ് ഭംഗി. വംശീയമായ വേർതിരിവുകളുടെയും, വേവലാതികളുടെയും, വേദന നിറഞ്ഞ ഭൂതകാലത്തേയുമെല്ലാം പ്രേക്ഷകന്റെ ശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നുണ്ട് THE TRACE .

പരസ്പര ബന്ധിതമല്ലാത്ത രംഗങ്ങളിലൂടെ പരസ്പരം
ReplyDeleteബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രങ്ങളെ രജിസ്റ്റർ ചെയ്താണ്
സിനിമയാരംഭിക്കുന്നത്.