FILM : REFUGIADO
(2014)
COUNTRY : ARGENTINA
GENRE : DRAMA
DIRECTOR : DIEGO
LERMAN
കേരളത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം നേടിയ സിനിമയെന്ന നിലയിലാണ് റെഫ്യൂജിയാദോ എന്ന സിനിമയെക്കുറിച്ചു കേട്ടിട്ടുള്ളത്. ഗാർഹിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മാതാവിന്റെയും, ഏഴുവയസ്സുകാരനായ മകന്റെയും പ്രശ്നങ്ങളെയാണ് സിനിമ വിഷയമാക്കുന്നത്. വളരെ ആനന്ദകരമായ ഒരു ചടങ്ങിൽ നിന്ന് ഗൗരവവും, അസ്വസ്ഥജനകവുമായ ഒരു വിഷയത്തിലേക്കാണ് സിനിമയെ സംവിധായകൻ വഴിതിരിച്ചു വിടുന്നത്. ഭർത്താവിന്റെ അക്രമങ്ങളിൽ നിന്ന് സുരക്ഷയുടെ തണലുതേടി അലയുന്ന ലൗറയും , മത്യാസും ഒരു പ്രദേശത്തിന്റെ ഒറ്റപ്പെട്ട കാഴ്ചയല്ലെന്നതാണ് സിനിമയുടെ പ്രസക്തി. സിനിമ അഡ്രസ്സ് ചെയ്യുന്ന വിഷയത്തെ ലൗറയുടെയും, മത്യാസിന്റെയും വീക്ഷണങ്ങളിലേക്ക് ഒഴുക്കി വിടാൻ ശ്രമിച്ചിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉൾകൊള്ളാൻ മത്യാസിനു ആദ്യം കഴിയുന്നില്ലെങ്കിലും, അതിനൊപ്പം വളരുന്ന അവന്റെ ചിന്തകളെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ചില നിമിഷങ്ങളെ വൈകാരികവും, ഉദ്വേഗജനകവുമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനം കാണാവുന്ന നല്ല ഒരു സിനിമാനുഭവമാകുന്നു റെഫ്യൂജിയാദോ.
ഗാർഹിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ
ReplyDeleteഒരു മാതാവിന്റെയും, ഏഴുവയസ്സുകാരനായ മകന്റെയും
പ്രശ്നങ്ങളെയാണ് സിനിമ വിഷയമാക്കുന്നത്.