FILM : WOLF AND
SHEEP (2016)
COUNTRY :
AFGHANISTAN
GENRE : DRAMA
DIRECTOR :
SHAHARBANOO SADAT
ആസ്വദിക്കുക എന്നതിനൊപ്പം ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസയേയും കൂടെക്കൂട്ടിയാണ് പലപ്പോഴും സിനിമകൾ കാണാറുള്ളത്. കാരണം, കാഴ്ചകൾക്കൊപ്പം ലഭിക്കുന്ന സാംസ്കാരികവും, ചരിത്രപരവുമായ അറിവുകളെ ഒരു പുസ്തകവായനയിലെന്ന പോലെ ഓർമ്മയിൽ സൂക്ഷിക്കേണ്ടതുണ്ട്. ചില കാഴ്ചകളും, അനുഭവങ്ങളും ചില പ്രാദേശികതകൾക്കു മാത്രം നല്കാനാവുന്നവയാണ്. അനുപമമായ ആ സംസ്‌കാരികാംശങ്ങളെ കേവലമായ കാഴ്ചകളായി അവഗണിക്കാനുമാവില്ല. ഇത്തരത്തിൽ എല്ലാ നിലയ്ക്കും വേറിട്ട് നിൽക്കുന്ന "വൂൾഫ് ആൻഡ് ഷീപ്പ്" എന്ന അഫ്ഗാൻ സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്.
ഷഹർബാനൂ സാദത് എന്ന യുവ സംവിധായികയുടെ ആത്മാംശം കലർന്ന ആദ്യസിനിമ അഫ്ഗാനിലെ മലനിരകളിൽ ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നു. ആ നാടിനു പുറത്തുള്ളവർക്ക് ഈ കാഴ്ചകൾ, വ്യത്യസ്തമായ ഒരു കൾച്ചറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായി തോന്നുന്നവിധം റിയലിസ്റ്റിക്കായി തന്നെ ഗ്രാമീണ ജീവിതത്തെ ഒപ്പിയെടുത്തിരിക്കുന്നു ഈ സിനിമ. മലനിരകളിൽ ആടുമേച്ചും, ഒഴിവുവേളകളിൽ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കുട്ടികളാണ് സിനിമയുടെ ആകർഷണം. ഗ്രാമീണ ജീവിതത്തിന്റെയും, അത് പിന്തുടർന്നു പോരുന്ന സംസ്കൃതിയുടെയും അംശങ്ങളെ ഫ്രെയിമുകളിൽ ഉൾക്കൊള്ളിക്കാൻ സംവിധായിക മടിക്കുന്നില്ല. അന്ധവിശ്വാസങ്ങളുടെയും, പ്രാദേശിക ഐതിഹ്യങ്ങളുടെയും കലവറയായ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ സർ-റിയലായ കാഴ്ചകളിലേയ്ക്കും സിനിമയ്ക്ക് ചുവടുവയ്‌ക്കേണ്ടി വരുന്നു.
സാമൂഹ്യ ജീവിതത്തിലെ ആൺ-പെൺ വേർതിരിവുകളെ മികച്ച രീതിയിൽ ദൃശ്യവൽക്കരിക്കുന്നു വൂൾഫ് ആൻഡ് ഷീപ്പ്. കുട്ടികളുടെ കൂട്ടങ്ങളിലും, വിനോദങ്ങളിലും മുതിർന്നവരുടെ ആഗ്രഹങ്ങളിലും, ആകുലതകളിലുമെല്ലാം അത് തെളിഞ്ഞു കാണാമായിരുന്നു. സിനിമയുടെ തുടക്കമെന്ന പോലെ ഒടുക്കവും പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊപ്പമല്ല. നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വേറിട്ട കാഴ്ചകൾ തന്നെയാണ് ഈ സിനിമയുടെ സവിശേഷതയും.....

എല്ലാ നിലയ്ക്കും വേറിട്ട് നിൽക്കുന്ന "വൂൾഫ് ആൻഡ് ഷീപ്പ്"
ReplyDeleteഎന്ന അഫ്ഗാൻ സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്.
Original Title please
ReplyDelete