Monday, 17 September 2018

GHADI (2013)

FILM : GHADI (2013)
COUNTRY : LEBANON
GENRE : DRAMA !!! COMEDY
DIRECTOR : AMIN DORA
               ലോകത്തെ വിസ്മയിപ്പിച്ച പല മഹാന്മാരും ജന്മനാ വൈകല്യങ്ങൾ ഉള്ളവരായിരുന്നു. അവരുടെ മാതാപിതാക്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അൾട്രസൗണ്ട് സ്കാനിങ് ഉൾപ്പെടെയുള്ള സങ്കേതങ്ങളുണ്ടായിരുന്നെങ്കിൽ ഈ മഹാന്മാരെല്ലാം ഈ മണ്ണിൽ പിറക്കുമായിരുന്നോ?.. സിനിമയിലെ ഒരു കഥാപാത്രം LEBA-യോട് ചോദിക്കുന്ന ഈ ചോദ്യം നമ്മെയും ചിന്തിപ്പിക്കുന്നതാണ്. GHADI എന്ന ലെബനീസ് സിനിമയേക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഈ ചിന്തയാണ് കടന്നു വരുന്നത്.
            സംഗീതാധ്യാപകനായ ലെബയുടെ മൂന്നാമത്തെ കുട്ടിയാണ് GHADI. ഭിന്നശേഷിക്കാരനായ അവന്റെ കുസൃതികൾ അയല്പക്കക്കാർ ശല്യമായാണ് കരുതുന്നത്. അവനെ കുടുംബത്തിൽ നിന്നകറ്റാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക്, മകനോടുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ ബലത്തിൽ സമർത്ഥമായി തടയിടുകയാണ് ലെബ. തമാശ കലർന്ന നിമിഷങ്ങളിലൂടെ മുന്നേറുന്ന ഈ സിനിമ  ഹൃദയ സ്പർശിയായ അനുഭവമാകുന്നു. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, നന്മയുടെയും, സൗഹൃദത്തിന്റെയും, സന്തോഷത്തിന്റെയും ഇളം തെന്നലായി ആ "കുഞ്ഞു മാലാഖ" മാറുമ്പോൾ സിനിമയുടെ സന്ദേശം, ഒരു മഞ്ഞുതുള്ളിയുടെ കുളിർമയേകി നമ്മെ തഴുകുന്നു.

1 comment:

  1. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, നന്മയുടെയും, സൗഹൃദത്തിന്റെയും, സന്തോഷത്തിന്റെയും ഇളം തെന്നലായി ആ "കുഞ്ഞു മാലാഖ" മാറുമ്പോൾ സിനിമയുടെ സന്ദേശം, ഒരു മഞ്ഞുതുള്ളിയുടെ കുളിർമയേകി നമ്മെ തഴുകുന്നു.

    ReplyDelete