Friday, 29 December 2017

ULZHAN (2007)



FILM : ULZHAN (2007)
GENRE : DRAMA
COUNTRY : FRANCE !! KAZAKHSTAN !! GERMAN
DIRECTOR : VOLKER SCHLONDROFF

                    ചാൾസ് ഫ്രഞ്ചുകാരനാണ്. കസാഖിസ്ഥാനിലെ പുൽമേടുകൾ നിറഞ്ഞ മലനിരകളിലൂടെ അയാൾ യാത്രചെയ്യുന്നത് എന്തിനായിരിക്കും? ലക്ഷ്യമില്ലായ്മ നിഴലിക്കുന്ന അയാളുടെ യാത്രയുടെ ഉദ്ദേശ്യമെന്തായിരിക്കും?.... ഈ സംശയങ്ങൾ കേൾക്കുമ്പോൾ, ഇതൊരു അഡ്വെഞ്ചർ-ട്രാവൽ മൂവിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. യാത്ര തന്നെയാണ് സിനിമയുടെ ആത്മാവെങ്കിലും, ഈ യാത്രയും, കഥാപാത്രങ്ങളും, ഉദ്ദേശ്യങ്ങളുമെല്ലാം പ്രതീക്ഷിത വഴികളിലൂടെയല്ല മുന്നേറുന്നത്.
       ആർക്കും പിടിതരാതെ അലയുന്ന ചാൾസ്, ചാൾസിനെ പിന്തുടരുന്ന സുന്ദരിയായ ULZHAN, യാത്രയിൽ സഹചാരിയായി എത്തുന്ന "ശകുനി". ഇവർ മൂന്നുപേരുമാണ് പ്രധാന കഥാപാത്രങ്ങൾ. കാഥാപാത്രങ്ങളെ പൊതിഞ്ഞു നിൽക്കുന്ന നിഗൂഢത തന്നെയാണ് സിനിമയിലുടനീളം നിലനിൽക്കുന്നത്. "വാക്കുകൾ" വിൽക്കുന്നവർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ശകുനിയുടെ സംഭാഷണങ്ങളും, യാത്രയിലും, ചാൾസിന്റെ ചിന്തകളിലും നിറയുന്ന കാഴ്ച്ചകളും പ്രേക്ഷകനെ ചിന്തിപ്പിക്കുന്നവയാണ്. ഫിലോസഫിക്കലോ, സ്പിരിച്വലോ ആയ ഒരു തലത്തിലേക്ക് സിനിമ പതിയെ നീങ്ങുന്നതായും അനുഭവപ്പെട്ടു. ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ സിനിമ പ്രേക്ഷകനിൽ അവശേഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചാൾസിനെയാണ് നമ്മളും, സിനിമയും പിന്തുടരുന്നതെങ്കിലും സിനിമയ്ക്ക് ULZHAN എന്ന പേര് എന്തുകൊണ്ടാവാം നൽകിയത് എന്ന ചിന്തയും എന്നിൽ ബാക്കി നിൽക്കുന്നു.     


1 comment:

  1. ആർക്കും പിടിതരാതെ അലയുന്ന ചാൾസ്, ചാൾസിനെ പിന്തുടരുന്ന സുന്ദരിയായ ULZHAN, യാത്രയിൽ സഹചാരിയായി എത്തുന്ന "ശകുനി". ഇവർ മൂന്നുപേരുമാണ് പ്രധാന കഥാപാത്രങ്ങൾ. കാഥാപാത്രങ്ങളെ പൊതിഞ്ഞു നിൽക്കുന്ന നിഗൂഢത തന്നെയാണ് സിനിമയിലുടനീളം നിലനിൽക്കുന്നത്.

    ReplyDelete