FILM : LOST ISLANDS (2008)
GENRE : COMEDY !!! DRAMA
COUNTRY : ISRAEL
DIRECTOR : RESHEF LEVI
റോം-കോം സിനിമയാകുമെന്ന ധാരണയിലാണ് കണ്ടുതുടങ്ങിയത്. സിനിമയുടെ പ്ലോട്ട് വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞതും അങ്ങനെയൊരു ചിത്രമാണ്. 2008-ൽ പുറത്തിറങ്ങിയ ഇസ്രായേൽ ചിത്രമായ LOST ISLANDS-നെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 80-കളുടെ പശ്ചാത്തലത്തിലുള്ള ഒരു ഇസ്രായേലി കുടുംബത്തിന്റെ കഥ പറയുന്നു ഈ സിനിമ. അഞ്ച് ആൺമക്കളുള്ള കുടുംബത്തിലെ ഇരട്ടകളായ ഒഫെർ, ഇറസ് എന്നിവർക്ക് ഒരു പെൺകുട്ടിയുമായി പ്രണയം തോന്നുന്നു. കൗമാരത്തിന്റെ ചാപല്യങ്ങൾ ആവോളമുള്ള അവരുടെ കൂട്ടിന് സുഹൃത്തും കൂടിയെത്തുമ്പോൾ നർമ്മ മുഹൂർത്തങ്ങൾ സ്വാഭാവികതയായി വന്നണയുന്നു. NETA എന്ന പെൺകുട്ടിയുമായുള്ള ഒരു ത്രികോണ പ്രണയം എന്നതിലേക്ക് ഒതുങ്ങി നിൽക്കാതെ, പ്രണയം, വിശ്വാസ്യത, കുടുംബം, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കാനുള്ള സ്‌പേസ് സിനിമ നൽകുന്നുണ്ട്. കോമഡി എന്നതിനപ്പുറത്തേക്ക് സിനിമയെ മാറ്റി പ്രതിഷ്ഠിക്കാനുള്ള എലമെൻറ്സ് പ്രമേയപരമായി തന്നെ ഒരുക്കിവെച്ചിട്ടുണ്ട് സംവിധായകൻ.
പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ഒളിഞ്ഞും, തെളിഞ്ഞും പരാമർശിക്കുന്ന പതിവ് ഇസ്രായേൽ സിനിമകളിൽ പലപ്പോഴും കാണാറുള്ളതാണ്. ഈ സിനിമയിലും വെർബലായുള്ള ചില സൂചനകളിലൊതുങ്ങി അത് സാന്നിദ്ധ്യമാകുന്നുണ്ടെങ്കിലും അവഗണിക്കാവുന്നതേയുള്ളൂ. പ്രണയവും, കോമഡിയും, ട്രാജഡിയുമെല്ലാം രംഗപ്രവേശം ചെയ്യുന്ന സിനിമ അവശേഷിപ്പിക്കുന്ന ചിന്തകൾ കുടുംബത്തെ സംബന്ധിച്ചുള്ളതായിരിക്കും. പ്രണയത്തെ വ്യക്ത്യാധിഷ്ഠിതമായി ഇന്റർപ്രെട്ടു ചെയ്യാനുതകുന്ന രീതിയിലാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹവും, ത്യാഗവും, തിരുത്തലുകളും ചലനാത്മകതയേകുന്ന കുടുംബത്തിന്റെ ചിത്രമാണ് ഈ സിനിമയുടേതായി മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മയാകുന്നത്.