FILM : WHAT’S THE TIME IN YOUR WORLD ? (2014)
COUNTRY : IRAN
GENRE : DRAMA !!! ROMANCE
DIRECTOR : SAFI
YAZDANIAN
അവളുടെ മടങ്ങിവരവ് നാട്ടിലേക്കെന്ന പോലെ കൈവിട്ടുപോയ ഓർമ്മകളിലേക്കുമായിരുന്നു. ഭൂതകാലത്തിലേക്കും, ഓർമ്മകളിലേക്കും ഒരു തിരിഞ്ഞു നടത്തം അനിവാര്യമാക്കുന്നവയാണ് തിരിച്ചുവരവുകൾ. കാലത്തിനും, ദൂരത്തിനും ഉടയ്ക്കുവാനാകാത്ത പ്രണയത്തിന്റെ അപരിചിതത്വം തങ്ങിനിൽക്കുന്ന നിമിഷങ്ങളെ സാക്ഷിയാക്കി ഓർമ്മകളെ ചികയുകയാണ് GOLI. നേട്ടങ്ങളോ, നഷ്ടങ്ങളോ, തിരിച്ചറിവുകളോ അല്ല , പ്രണയത്തിന്റെ അനിർവചനീയത തന്നെയാണ് ഈ സിനിമയുടെ കാതൽ.
രണ്ട് ദശകങ്ങൾക്കു ശേഷം പാരീസിൽ നിന്ന് പെട്ടെന്ന് നാട്ടിലേക്ക് പുറപ്പെടുകയാണ് GOLI. നാട്ടിൽ വെച്ച് കണ്ടുമുട്ടുന്ന ഫർഹാദ് എന്നയാൾക്ക് തന്നെക്കുറിച്ച് എല്ലാ കാര്യവും അറിയാമെന്ന് അവൾക്ക് മനസ്സിലാകുന്നു. അവളുടെ ഓർമ്മകളിലൊന്നും അങ്ങനെയൊരാളെ കണ്ടെടുക്കാനാവുന്നില്ല. എന്നാൽ, അവളെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു അയാളുടെ ജീവിതം.
വേറിട്ട രീതിയിൽ പ്രണയത്തെ അടയാളപെടുത്തിയ ഈ സിനിമയിലെ പതിഞ്ഞ താളത്തിലുള്ള മുമ്പോട്ടുള്ള ഒഴുക്കിനിടയിലേക്ക് എത്തിനോക്കുന്ന ഭൂതകാല ഫ്രെയിമുകൾ അവതരണത്തിലെ പുതുമയ്ക്കും, പ്രമേയത്തിനും ബലമേകുന്നതായാണ് തോന്നിയത്. മികച്ച ദൃശ്യങ്ങളും, കോലാഹലങ്ങളല്ലാത്ത പശ്ചാത്തല സംഗീതവും കൂടിയാവുമ്പോൾ വളരെ റിഫ്രഷിങ് അനുഭവമായി ഈ സിനിമ മാറുന്നു. പ്രണയത്തിന്റെ വ്യാഖ്യാനങ്ങൾക്ക് അതിരുകൾ ഇല്ലാത്തിടത്തോളം പുതുമയുടെ സൗരഭ്യമുള്ള ഇത്തരം ദൃശ്യാനുഭവങ്ങളെ പ്രതീക്ഷിക്കാം.....

ReplyDeleteവളരെ വേറിട്ട രീതിയിൽ പ്രണയത്തെ അടയാളപെടുത്തിയ ചിത്രം