FILM : ISMAEL (2013)
COUNTRY : SPAIN
GENRE : DRAMA
DIRECTOR : MARCELO PINEYRO
സ്പാനിഷ് ചിത്രമായ "ISMAEL" ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്. 8-വയസ്സുകാരനായ ഇസ്മായിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടി മറ്റൊരു നഗരത്തിലേക്ക് തനിച്ച് യാത്ര ചെയ്യുന്നു. മുത്തശ്ശിക്കും, യഥാർത്ഥ പിതാവിനും അമ്പരപ്പ് സമ്മാനിക്കുന്ന അവനെ പിന്തുടർന്ന് അമ്മയും, വളർത്തച്ഛനും കൂടിയെത്തുമ്പോൾ ഭൂതകാല സംഭവങ്ങളെയും, അവയുടെ ആപേക്ഷികമായ ശരി തെറ്റുകളെയും നമുക്കും പരിചയിക്കാനാകുന്നു. തിരുത്തുവാനും , വീണ്ടെടുക്കുവാനും കഴിയാത്ത ജീവിത സാഹചര്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നത് ജീവിതം ആവശ്യപ്പെടുന്ന ധീരമായ തീരുമാനങ്ങളുടെ അഭാവമാണെന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു. പിതൃ-പുത്ര ബന്ധം എന്നതിനപ്പുറം കുടുംബ ബന്ധങ്ങളിൽ നിലനിർത്തേണ്ട നന്മകളെയും , നിമിഷങ്ങളേയും ചൂണ്ടിക്കാണിക്കുന്നു "ISMAEL". വംശീയമായ ചിന്തകൾക്കെതിരെ പ്രതിരോധം തീർക്കുവാനും സിനിമയിലെ സന്ദർഭങ്ങളെ ഉപയോഗിച്ചിരിക്കുന്നു. വംശവെറിയിൽ കുരുത്ത ശബ്ദങ്ങളെ വാചികമായി പ്രതിരോധിക്കുന്ന നേർക്കാഴ്ചയും സിനിമയുടെ സൗന്ദര്യമാകുന്നു.
കണ്ടു പരിചയിച്ചിട്ടുള്ള തീം ആണെങ്കിലും ലാളിത്യവും, സാംസ്കാരിക പശ്ചാത്തലമേകുന്ന പുതുമയും ഈ സിനിമയെ ഒരു തവണ കണ്ടിരിക്കാവുന്നതാക്കുന്നു.
കണ്ടു പരിചയിച്ചിട്ടുള്ള തീം ആണെങ്കിലും ലാളിത്യവും, സാംസ്കാരിക പശ്ചാത്തലമേകുന്ന പുതുമയും ഈ സിനിമയെ ഒരു തവണ കണ്ടിരിക്കാവുന്നതാക്കുന്നു.
No comments:
Post a Comment