FILM : SOMEWHERE IN PALILULA (2012)
COUNTRY : ROMANIA
GENRE : DARK COMEDY
!!! DRAMA
DIRECTOR: SILVIU PURCARETE
സാമ്പ്രദായിക ആഖ്യാന രീതികളെ തള്ളി പുതിയ ദൃശ്യലോകം ചമയ്ക്കുന്ന സിനിമകളെ പ്രേക്ഷക സമൂഹം ശ്രദ്ധയോടെയാണ് സമീപിക്കാറുള്ളത്. ഇത്തരം സിനിമകൾ ചിലർക്ക് അപൂർവ്വമായ വിഷ്വൽ ട്രീറ്റ് ആകുമ്പോൾ മറ്റുപലർക്കും UTTER NONSENSE ആയിട്ടാണ് അനുഭവപ്പെടുക. ആസ്വാദനത്തിലെ അന്തരങ്ങൾ സൃഷ്ടിക്കുന്ന വിരുദ്ധമായ ഇത്തരം അഭിപ്രായങ്ങൾ ഇവ്വിധത്തിലുള്ള സിനിമകളെ സേഫ് സോണുകളിൽ നിന്ന് അരികുകളിലേയ്ക്ക് നീക്കി നിർത്തുന്നു. എങ്കിലും, കാഴ്ചാനുഭവങ്ങളുടെ അപൂർവ്വതകളിൽ മതിമറക്കാൻ കഴിയുന്നത് പലപ്പോഴും ഇങ്ങനെയുള്ള സിനിമകൾ തമ്പടിക്കുന്ന അരികുകളിലേയ്ക്ക് നീങ്ങിയിരിക്കുമ്പോഴാണ്.
1960-കളിലെ ഒരു സാങ്കല്പിക പ്രദേശത്തിന്റെ പശ്ചാത്തലമാണ് SOMEWHERE IN PALILULA എന്ന റൊമാനിയൻ സിനിമയിലുള്ളത്. "സെറാഫിൻ" എന്ന യുവ ഡോക്ടർ PALILULA-യെന്ന വിചിത്ര ദേശത്ത് എത്തിച്ചേരുകയാണ്. ഒരു കുട്ടിപോലും ഇല്ലാത്ത സ്ഥലത്തെത്തുന്ന പീഡിയാട്രീഷനായ സെറാഫിൻ കാണുന്നതും, അറിയുന്നതുമായ വിസ്മയങ്ങളിലൂടെ സർ-റിയലിസ്ടിക്കായ ഒരു ലോകത്ത് 2 മണിക്കൂറിലധികം പ്രേക്ഷകനും ചെലവഴിക്കാനാകുന്നു. സിനിമയുടെ ചരിത്രപശ്ചാത്തലം 60-കളിലെ റൊമാനിയൻ രാഷ്ട്രീയ-സാമൂഹിക ചിത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഡാർക്ക് കോമഡി എന്ന് വിളിക്കാവുന്ന ഈ സിനിമയിലെ ദൃശ്യങ്ങളിൽ കുടികൊള്ളുന്ന പ്രതീക-രൂപക ചിഹ്നങ്ങളെ പൂർണ്ണാർഥത്തിൽ വിശകലനം ചെയ്യാൻ ചരിത്രാവബോധത്തെ കൂട്ടുപിടിക്കേണ്ടി വരും. എന്നിരുന്നാലും, അവയിലെ ഹാസ്യത്മകതകളെ നുണയാൻ പ്രബുദ്ധതയുടെ താങ്ങ് വേണ്ടതുമില്ല. ആശയപരമായി സിനിമയെ മുഴുവനായി ഗ്രഹിക്കാനായില്ലെങ്കിലും സറ്റയറിക്കലായി സിനിമ വെളിപ്പെടുത്തുന്ന പലതും ചരിത്രമായ ദിനങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളായിരുന്നു എന്ന് നമുക്ക് തിരിച്ചറിയാനാവുന്നു. എമിർ കസ്തൂരിക്കയുടെ സിനിമകളിൽ കണ്ടുവരാറുള്ള ഊർജ്ജവും , കോലാഹലങ്ങളും നിറയുന്ന ഈ സിനിമ എല്ലാവരേയും ലക്ഷ്യം വെയ്ക്കുന്ന ദൃശ്യാനുഭവമല്ല എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.

No comments:
Post a Comment