ബന്ധങ്ങളുടെ തീക്ഷ്ണതയും, സൗന്ദര്യവും, നൈർമല്യവും അനുഭവിക്കാനാവുന്ന രണ്ടു സിനിമകളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് സംവിധായകനായ HIRAKAZU KOREEDA-യുടെ LIKE FATHER LIKE SON (2013), OUR LITTLE SISTER (2015) എന്നീ സിനിമകൾ വ്യത്യസ്തങ്ങളായ കഥാപരിസരങ്ങളിലൂടെ മനുഷ്യ ബന്ധങ്ങളുടെ മനോഹാരിതയെ വരച്ചുകാട്ടുന്നു.
FILM : LIKE FATHER, LIKE SON (2013)
6 വയസ്സുകാരനായ തങ്ങളുടെ മകനുമായി ബന്ധപ്പെട്ട ഒരു രഹസ്യം അവനെ പ്രസവിച്ച ആശുപത്രിയുടെ അധികൃതരിൽ നിന്നും മനസ്സിലാക്കുന്ന ദമ്പതികളുടെ തുടർന്നുള്ള ജീവിത ചിത്രങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രായോഗികതയിലൂന്നി ഭൌതിക നേട്ടങ്ങൾക്ക് പിന്നാലെ കിതച്ചു പായുന്ന മനുഷ്യൻ തിരിച്ചറിയേണ്ടതും, സ്വയം ചോദിക്കേണ്ടതുമായ ചോദ്യങ്ങൾ സിനിമയിൽ പലയിടത്തും തലയുയർത്തുന്നത് കാണാം. രക്ത ബന്ധങ്ങളും, ജീവിത ബന്ധങ്ങളും സിനിമയിൽ തീർക്കുന്ന സങ്കീർണ്ണമായ കെട്ടുപാടുകൾ വൈകാരിക തീക്ഷ്ണതയേകുന്ന സംഭാഷണങ്ങളും, ദൃശ്യങ്ങളുമായി തെളിഞ്ഞു കാണാം.സിനിമയുടെ അവസാന ഭാഗത്ത് 2 വഴികളിലൂടെ സഞ്ചരിച്ച് അച്ഛനും, മകനും സമ്മേളിക്കുമ്പോൾ "MISSION ACCOMPLISHED" എന്ന് അച്ഛൻ തേങ്ങലോടെ പറയുമ്പോൾ നമ്മുടെ മനസ്സും ആർദ്രതയെ പുൽകുന്നു. രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത്. കാരണം, ജീവിതത്തിൽ നിങ്ങൾക്ക് മാത്രം ചെയ്യാവുന്ന വേഷങ്ങളെ ജീവിതപ്പാച്ചിലിനിടയിൽ കാണാതെ പോകരുത് എന്ന പാഠമേകുന്നു ഈ സുന്ദര സിനിമ.

FILM : OUR LITTLE SISTER (2015)
തന്റെ മുൻ സിനിമയെപ്പോലെ കുടുംബ ബന്ധങ്ങളെയാണ് ഇത്തവണയും KOREEDA കൈവച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയ പിതാവിന്റെ മരണവാർത്തയറിഞ്ഞ് മരണാനന്തര ചടങ്ങിൽ സംബന്ധിക്കുകയാണ് 3 സഹോദരിമാർ. അവിടെ വച്ച് തങ്ങളുടെ അർദ്ധസഹോദരിയെ കണ്ടുമുട്ടുന്ന അവർ 13 കാരിയായ അവളെ അവരോടൊപ്പം കഴിയാൻ ക്ഷണിക്കുന്നു. പെൺകുട്ടിയുടെ വരവ് അവരുടെ ജീവിതത്തെ എങ്ങനെ പ്രകാശമാനമാക്കുന്നു എന്നതാണ് സിനിമ നമ്മളോട് പങ്കുവെയ്ക്കുന്നത്. ഓരോ നാടും അതിന്റെ മൂല്യങ്ങളെ സംരക്ഷിച്ചു പോരുന്നത് അവയെ സാംസ്കാരികമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടിയാണെന്ന് ഈ സിനിമയും അടിവരയിടുന്നു. നമ്മുടെ മനസ്സ് കൊതിക്കുന്ന വഴികളിലൂടെ സിനിമ നടക്കുന്നതിനു കാരണം നന്മയുടെ കിരണം സിനിമയിൽ നിന്ന് നമ്മിലേക്ക് പതിക്കുന്നത് മൂലമാവാം. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്ന് പറയാനാവില്ലെങ്കിലും കണ്ടിരിക്കാവുന്ന നല്ല സിനിമ എന്ന് തീർച്ചയായും പറയാം.
ഫാമിലി ഇമോഷണൽ ഡ്രാമകളെന്നു വിളിക്കാവുന്ന ഈ രണ്ടു സിനിമകളും പരസ്പരം താരതമ്യം ചെയ്യുകയാണെങ്കിൽ LIKE FATHER LIKE SON ഒരു പടി മുന്നിൽ നിൽക്കും. കഥ, സ്ക്രിപ്റ്റ്, ഇമോഷണൽ ഡെപ്ത്, ക്യാരക്ടർ ഐഡന്റിറ്റി എന്നിവയിൽ കൂടുതൽ മികവ് പുലർത്താൻ ഈ സിനിമയ്ക്കാവുന്നു. വൈകാരികതയുടെ മാനങ്ങളെ ബന്ധങ്ങളുടെ തണലിൽ വിശകലനം ചെയ്യുന്ന ഈ സിനിമ പകരുന്ന തിരിച്ചറിവുകൾ കാലഘട്ടത്തിന്റെ ആവശ്യമാകുന്നു. OUR LITTLE SISTER (2015) മനസ്സിനും, കണ്ണിനും ആശ്വാസമേകുന്ന ലാളിത്യമാർന്ന നല്ല കാഴ്ച്ചയാകുന്നു

ഒരെണ്ണം കണ്ടിഷ്ട്ടപ്പെട്ടതാണ്
ReplyDeleteThis comment has been removed by the author.
ReplyDelete