FILM : DHEEPAN (2015)
COUNTRY : FRANCE ( TAMIL/FRENCH)
GENRE : CRIME !!! DRAMA
DIRECTOR : JACQUES AUDIARD
പ്രത്യേക തമിഴ് ദേശം എന്ന ആവശ്യവുമായി പോരാടിയ ദശകങ്ങൾ സമ്മാനിച്ച ഭീകരതയുടെ ഒടുങ്ങാത്ത അഗ്നിനാളങ്ങളും പുകച്ചുരുളുകളുമായാണ് ഈ സിനിമ നമ്മെ വരവേൽക്കുന്നത്. വംശീയമായ കുരുതിനിലങ്ങൾ തീർത്ത ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ അതിജീവനത്തിന്റെ സാധ്യതകൾക്കായ് ഒരുമിക്കേണ്ടി വരുന്ന മൂന്ന് അപരിചിതരുടെ കഥയാണ് DHEEPAN. തമിഴ് പോരാളിയായ ദീപനും, ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട യാലിനി എന്ന യുവതിക്കും, ഇളയാൾ എന്ന ഒൻപതുകാരിക്കും രാഷ്ട്രീയാഭയത്തിന്റെ നേരിയ വെളിച്ചത്തിൽ "കുടുംബം" എന്ന കള്ളവാക്കിൽ ഫ്രാൻസിന്റെ മണ്ണിലെത്താനാവുന്നു. ഭൂതകാലമേൽപ്പിച്ച ആഴത്തിലുള്ള വടുക്കളുമായി അവർ നിലനിൽപ്പിന്റെ മറ്റൊരു പോരാട്ടഭൂമിയിൽ എങ്ങനെ മുന്നോട്ടു പോവുന്നു എന്നതാണ് സിനിമയുടെ തുടർ ചിത്രങ്ങൾ പറയുന്നത്.
അഭയാർഥി ജീവിതങ്ങളെക്കുറിച്ചുള്ള സിനിമകളിൽ ദർശിക്കാവുന്ന വിവേചനങ്ങൾ, ദുരിതങ്ങൾ, CULTURAL CONFLICTS എന്നീ സ്ഥിരം കാഴ്ചകളെ അവഗണിച്ച് മൂന്നു പേരെയും പിന്തുടരുന്ന PSYCHOLOGICAL TRAUMA-യെ നേർപ്പിക്കുകയും, പൊലിപ്പിക്കുകയും ചെയ്യുന്നു ഈ സിനിമ. യുദ്ധാനന്തര മനോനിലകളെ സമാശ്വസിപ്പിക്കുന്ന പശ്ചാത്തങ്ങളിലേക്കല്ല കഥാപാത്രങ്ങളെ പറിച്ചു നട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുടിയേറ്റക്കാരും, കുറ്റവാളികളും ധാരാളമുള്ള ഇടങ്ങളിൽ സിനിമയെ തടഞ്ഞു നിർത്തുക വഴി രാഷ്ട്രീയ വായനയുടെ സാധ്യതകളെ മറ്റു തലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ബോധപൂർവ്വം സംവിധായകൻ ശ്രമിച്ചിരിക്കുന്നു. നേതാവിന്റെയും, ആൾബലത്തിന്റെയും സർവ്വനാശത്തോടൊപ്പം മൃതിയടയുന്ന ഒന്നല്ല ഐഡിയോളജി. അതിനാൽ തന്നെ ഇരമനസ്സുകളുടെ അടിത്തട്ടിൽ അമരത്വം പൂകി നിലകൊള്ളുന്ന IDEOLOGY-കളെ നാളെകളുടെ ഭീഷണികളായി സൂചിപ്പിക്കാനും സിനിമ വിട്ടു പോകുന്നില്ല. ഭീതി പാകുന്ന വെടിയൊച്ചകൾക്കും, ആക്രമണങ്ങൾക്കും ഇടയിൽ നല്ല ദിനങ്ങളെന്ന സ്വപ്നവുമായ് നടന്നു തീർത്ത വേദനകളെ ഉള്ളിലൊതുക്കി അതിജീവനത്തിന്റെ ദുഷ്കരമായ വഴികളിലൂടെ ഭൂതകാല സ്വത്വത്തിന്റെ ശേഷിപ്പുകളെ തീവ്രതയോടെ പരസ്യപ്പെടുത്തി പുതുസ്വത്വത്തിന്റെയും ജീവിതത്തിന്റെയും പ്രതീക്ഷയിലേക്ക് നടന്നു കയറുന്നു DHEEPAN.
സിനിമയിലെ കേന്ദ്ര കഥാപാത്രമായ ദീപനെ അവതരിപ്പിക്കുന്ന മുൻ LTTE പോരാളിയും, ശ്രീലങ്കൻ തമിഴ് എഴുത്തുകാരനുമായ ANTONYHASAN JESUTHASAN-ന്റെ യഥാർത്ഥ ജീവിതവുമായി സിനിമയുടെ പ്രമേയത്തിന് ബന്ധമുണ്ട് എന്നത് ശ്രദ്ധേയമാണ്. കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം കരസ്ഥമാക്കിയ ഈ സിനിമ , യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം ചർച്ചയായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ രാഷ്ട്രീയമായി കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.