FILM : MEN AND CHICKEN (2015)
COUNTRY : DENMARK
GENRE : COMEDY !! MYSTERY !! DRAMA
DIRECTOR : ANDERS THOMAS JENSEN
ബെൽജിയൻ മിസ്റ്ററി ഡ്രാമയായ THE FIFTH SEASON (2012) നൽകിയതിന് സമാനമായ ഒരു ഫീൽ നൽകുന്ന ഡാനിഷ് സിനിമയാണ് MEN AND CHICKEN. ചടുലതയെ മാറ്റി നിർത്തി പതിഞ്ഞ താളത്തിൽ നിഗൂഡതയുടെ ചുമലിലേറി മുന്നേറുന്ന ഈ സിനിമ കറുത്ത ഹാസ്യത്തിന്റെ കാര്യത്തിൽ ഫിഫ്ത് സീസണിനേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നു.
മരണാസന്നനായ പിതാവ് വിടപറയുന്നതിന് മുമ്പ് ഗബ്രിയേലിനോട് ഒരു വീഡിയോ കാസറ്റിനെക്കുറിച്ച് പറയുന്നു. പിതാവിന്റെ മരണ ശേഷം ഗബ്രിയേൽ തന്റെ സഹോദരനായ എലിയാസിനോപ്പം കാണുന്ന ഈ വീഡിയോ അവരെയും, നമ്മളേയും നിഗൂഡതകളുടെയും, രഹസ്യങ്ങളുടെയും തുരുത്തുകളിലേയ്ക്ക് നയിക്കുകയാണ്. സിനിമയുടെ താളവും, പലയിടങ്ങളിലും വെളിച്ചത്തിലേക്ക് കയറി നിൽക്കുന്ന നിഗൂഡതയെക്കുറിച്ചുള്ള സൂചനകളും സിനിമയുടെ ആസ്വാദ്യതയ്ക്ക് മങ്ങലേൽപ്പിക്കാത്തത് "മാഡ് മിക്കിൽസൻ" ഉൾപ്പടെയുള്ളവരുടെ കഥാപാത്രങ്ങൾ മിഴിവോടെ സ്ക്രീനിൽ നിറയുന്നത് മൂലമാണ്.
സിനിമയുടെ ബേസിക് പ്ലോട്ട് കേട്ട് എടുത്തു ചാടാതിരിക്കാനാണ് തുടക്കത്തിൽ ഫിഫ്ത് സീസണ്‍ എന്ന സിനിമയെ ഒരു റെഫറൻസ് ആയി നൽകിയത്. സാധാരണ മിസ്ടറികളിൽ നിന്ന് പല രീതിയിലും വ്യത്യസ്തത പുലർത്തുന്നതിനാൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിയില്ല എന്നാണ് എന്റെ തോന്നൽ. സിനിമയുടെ കഥയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കാത്തതിനാൽ കൂടുതൽ വ്യാഖ്യാനങ്ങൾക്ക് മുതിരുന്നില്ല. എങ്കിലും, കറുപ്പ് തെളിഞ്ഞ പല ഹാസ്യരംഗങ്ങളും ചിന്തോദ്ദീപകങ്ങളായിരുന്നു. ക്രമങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക നിയമങ്ങളും, അച്ചടക്കമില്ലായ്മയിൽ വിരാജിക്കുന്ന മൃഗതൃഷ്ണകളും, സമൂഹ മനസ്സിൽ വേരൂന്നുന്ന ഉച്ച-നീചത്വങ്ങളുടെ വംശീയ വേർതിരിവുകളും ചിന്തകളായി ഈ സിനിമ അടിച്ചേൽപ്പിക്കുന്നു.