FILM : OUTSIDE THE LAW (2010)
COUNTRY : FRANCE
GENRE : CRIME !!! DRAMA !!! WAR
DIRECTOR : RACHID BOUCHAREB
കോളനിവൽക്കരണത്തിന്റെ ഇരകളായ രാജ്യങ്ങൾക്കെല്ലാം പോരാട്ടത്തിന്റെ കനൽ വഴികൾ താണ്ടിയ തീക്ഷ്ണമായ ഒരു ചരിത്രം നമ്മളോട് പറയാനുണ്ടാവും. OUTSIDE THE LAW എന്ന സിനിമയും പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളിൽ നടന്ന അൾജീരിയൻ സ്വാതന്ത്ര്യ പോരാട്ടങ്ങളെക്കുറിച്ചാണ്. ഫ്രഞ്ച് പശ്ചാത്തലത്തിൽ FLN-ന്റെ (അൾജീരിയൻ ലിബറേഷൻ ഫ്രണ്ട്) രക്ത രൂക്ഷിതമായ പോരാട്ടങ്ങളെ ഉൾക്കിടിലത്തോടെ പരിചയിക്കാൻ പ്രേക്ഷകന് അവസരമേകുന്ന തരത്തിൽ മൂന്ന് അൾജീരിയൻ സഹോദരങ്ങളുടെ ജീവിതങ്ങളെ സിനിമയുടെ തീമുമായി ശക്തമായി വിളക്കിച്ചേർത്താണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. "സ്വജീവിതം" എന്ന സ്വാർത്ഥതയ്ക്ക് മുകളിൽ "ദേശീയത" ആവേശവും വികാരവുമായി പടരുമ്പോൾ കുരുതികളും , ദുരിതങ്ങളും സ്വാഭാവികതയായി വന്നണയുന്നു. ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ഈ സിനിമയെ സമീപിക്കുമ്പോൾ വസ്തുതകളിലെ സത്യങ്ങളെക്കുറിച്ച് ചർച്ചകൾ ഉയരുവാനുള്ള സാധ്യതകൾ കാണാം. ആക്രമണ-പ്രത്യാക്രമണ ഭീകരതകളിൽ ബലിയർപ്പിക്കപ്പെടുന്നവരുടെ സ്വപ്‌നങ്ങൾ, സ്വാതന്ത്ര്യ ശീതളിമയിൽ അഭിരമിച്ചിരിക്കുന്ന പിൻതലമുറ കാണുന്നുണ്ടാവുമോ? എന്ന സന്ദേഹത്തോടെ നിർത്തുന്നു.
"ദേശീയത" ആവേശവും വികാരവുമായി പടരുമ്പോൾ കുരുതികളും , ദുരിതങ്ങളും സ്വാഭാവികതയായി വന്നണയുന്നു. ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ഈ സിനിമയെ സമീപിക്കുമ്പോൾ വസ്തുതകളിലെ സത്യങ്ങളെക്കുറിച്ച് ചർച്ചകൾ ഉയരുവാനുള്ള സാധ്യതകൾ കാണാം. ആക്രമണ-പ്രത്യാക്രമണ ഭീകരതകളിൽ ബലിയർപ്പിക്കപ്പെടുന്നവരുടെ സ്വപ്‌നങ്ങൾ, സ്വാതന്ത്ര്യ ശീതളിമയിൽ അഭിരമിച്ചിരിക്കുന്നു
ReplyDelete