FILM : TOUKI BOUKI (1973)
COUNTRY : SENEGAL
GENRE : DRAMA
DIRECTOR :DJIBRIL DIOP MAMBETY
ആഫ്രിക്കൻ സിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായി പരിഗണിക്കപ്പടുന്ന സിനിമയാണ് TOUKI BOUKI. യൂറോപ്പിലേക്ക് കുടിയേറാൻ കൊതിക്കുന്ന ആഫ്രിക്കൻ യുവത്വത്തിന്റെ പ്രതീകമായി സ്‌ക്രീനിൽ കണ്ടുമുട്ടുന്ന പ്രണയബദ്ധരായ മോറിയും , അന്റായുമാണ് പ്രധാനകഥാപാത്രങ്ങൾ. കാലികളെ മേച്ചു നടക്കുന്ന മോറിയും , യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അന്റായും പാരീസിലേക്ക് കപ്പൽ കയറാനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങൾ പ്രേക്ഷകന് നൽകുന്നത് ആഫ്രിക്കയുടെ സാംസ്‌കാരിക പരിസരങ്ങളെ അടുത്തറിയാനുള്ള അവസരം കൂടിയാണ്. അവതരണത്തിലെ വ്യത്യസ്തതയെ കൂടാതെ പ്രമേയങ്ങളിലും പ്രതീകങ്ങളിലൂടെ സിനിമ പുതിയ തലങ്ങളിലേക്ക് ഉയർന്നു നിൽക്കുന്നു. ലൈംഗികത, ദാരിദ്ര്യം, രാഷ്ട്രീയ നിലപാടുകൾ, ഐഡന്റിറ്റി എന്നിങ്ങനെ പല വിഷയങ്ങളെ അതിന്റെ വൈരുദ്ധ്യങ്ങളോടെ തന്നെ അവതരിപ്പിച്ച് പല ദിശകളിലേക്ക് പ്രേക്ഷകചിന്തയെ നയിക്കുന്നു TOUKI BOUKI.
ശക്തമായ പ്രതീകങ്ങളും, സൂക്ഷ്മമായി ശ്രവിക്കേണ്ട സംഭാഷണങ്ങളും, വായിച്ചെടുക്കേണ്ട ദൃശ്യങ്ങളും , ആഫ്രിക്കയുടെ ആത്മാവിനെ ദർശിക്കാവുന്ന കാഴ്ചകളും സമ്മേളിക്കുന്ന വേറിട്ട ദൃശ്യാനുഭവം തന്നെയാകുന്നു TOUKI BOUKI. അവതരണത്തിൽ വേറിട്ട് നിൽക്കുന്ന ഈ സിനിമയിലെ ചില ദൃശ്യങ്ങളിലുള്ള വയലൻസ് എല്ലാവർക്കും ഉൾക്കൊള്ളാനാവുമോ എന്ന സന്ദേഹത്തോടെ തന്നെ പറയട്ടെ, ആഫ്രിക്കൻ സിനിമകൾ ഇഷ്ട്പ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് TOUKI BOUKI.
Telegrm link kituo ??
ReplyDeleteNo idea about its availability in telegram, i rarely use telegram. i got this from torrents.. may be available in some international movie groups, since this one is African classic
Deleteദാരിദ്ര്യം, രാഷ്ട്രീയ നിലപാടുകൾ, ഐഡന്റിറ്റി എന്നിങ്ങനെ പല വിഷയങ്ങളെ അതിന്റെ വൈരുദ്ധ്യങ്ങളോടെ തന്നെ അവതരിപ്പിച്ച് പല ദിശകളിലേക്ക് പ്രേക്ഷകചിന്തയെ നയിക്കുന്നു TOUKI BOUKI.
ReplyDelete