FILM : ONDOG (2019)
COUNTRY : MONGOLIA
GENRE : DRAMA
DIRECTOR : WANG QUAN’AN
സിനിമയുടെ ആദ്യ രംഗങ്ങളിൽ കാണുന്ന മൃതദേഹവും , കൊലപാതക സൂചനകളും സിനിമയേക്കുറിച്ചു നൽകിയ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് പതിയെ സിനിമ മുന്നേറുന്നത്. മംഗോളിയയുടെ വശ്യമായ പുൽമേടുകളും അവിടങ്ങളിലെ ജീവിത രീതികളും ദർശിക്കാവുന്ന സിനിമ വിജനമായ പ്രദേശത്തു ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവതിയുടെ ചുറ്റുപാടുകളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. മരണം, ജനനം എന്നീ ജീവിത ദ്വന്ദങ്ങളെ തെളിമയോടെ അടയാളപ്പെടുത്തുന്ന സിനിമ ജീവിതത്തിന്റെ ചാക്രികതയെയും, അതിജീവന ത്വരയേയുമെല്ലാം സൂചനകളായി മുന്നോട്ടുവെയ്ക്കുന്നു. കഥ എന്ന് പറയാൻ കാര്യമായി ഒന്നുമില്ലെങ്കിലും സിനിമയിലെ കാഴ്ചകളെയും , കഥാപാത്രങ്ങളെയും , സംഭാഷണങ്ങളേയുമെല്ലാം കോർത്തെടുക്കാവുന്ന ജീവിതത്തിന്റെ ഇഴകളേയാണ് സൂക്ഷ്‌മവായനയിൽ പ്രേക്ഷകന് കണ്ടെടുക്കാനാവുക.
No comments:
Post a Comment