Saturday, 14 November 2020

ICE CREAM , I SCREAM (2005)

 

FILM : ICE CREAM , I SCREAM (2005)

COUNTRY : TURKEY

GENRE : COMEDY

DIRECTOR : YUKSEL AKSU

           ഒരു ചെറുപുഞ്ചിരിയെങ്കിലും എല്ലായ്പ്പോഴും നിലനിർത്തി കണ്ടു തീർക്കാവുന്ന ചില സിനിമകളുണ്ട്. ആകസ്മികതയെയും, ഉദ്വേഗ നിമിഷങ്ങളേയുമൊന്നും കണ്ടുമുട്ടാനാവാത്ത പാതയിലൂടെ പ്രേക്ഷകനെയും കൂടെ കൂട്ടുന്ന സിനിമകൾ. അത്തരമൊരു സിനിമയാണ് തുർക്കി സിനിമയായ ICE CREAM , I SCREAM. സ്വന്തമായി എല്ലാ ചേരുവകളും  ചേർത്ത് ഐസ്ക്രീം ഉണ്ടാക്കി വിൽക്കുന്ന അലി എന്ന ഗ്രാമീണൻ, തന്റെ നാട്ടിൽ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന വമ്പൻ ഐസ്ക്രീം കമ്പനിയുമായി തന്നാലാവും വിധം മത്സരിക്കാൻ തീരുമാനിക്കുകയാണ്. തന്നെ തളർത്താൻ കമ്പനികൾ ശ്രമിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന അയാളുടെ വാഹനം മോഷണം പോകുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രസകരമാകുന്നു. അഭിനേതാക്കൾ ഭൂരിഭാഗവും പ്രൊഫഷണലുകൾ അല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രധാന കഥാപാത്രമായി നിറഞ്ഞു നിന്ന നടന്റെ പ്രകടനം ഏറെ ആസ്വാദ്യകരമായിരുന്നു. ഒരു കോമഡി സിനിമ എന്ന് ഒഴുക്കൻ മട്ടിൽ വിധിയെഴുതാമെങ്കിലും മുതലാളിത്തം, സോഷ്യലിസം, കമ്യുണിസം , മതം എന്നിങ്ങനെ പല വിഷയങ്ങളെയും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനോട് ചേർച്ചയോടെ ഉൾച്ചേർത്തത് കൈയ്യടി അർഹിക്കുന്നു. ICE CREAM I SCREAM എന്ന ഈ സിനിമ ആ വർഷത്തെ തുർക്കിയുടെ ഓസ്കാർ സബ്‌മിഷനായിരുന്നു എന്നതും ചെറിയ രീതിയിൽ അത്ഭുതപ്പെടുത്തി.  

2 comments:

  1. ഒരു തുർക്കി സിനിമയും ഞാനിത് വരെ കണ്ടിട്ടില്ല

    ReplyDelete
  2. തുർക്കി സിനിമകളിൽ കണ്ടന്റ് , techinically , visually ഇങ്ങനെ ഏതു രീതിയിൽ നോക്കിയാലും ലോകോത്തരമെന്നു വിശേഷിപ്പിക്കാവുന്ന മികച്ച സിനിമകൾ ഉണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.. ceylan സിനിമകൾ എല്ലാം ക്ലാസ് സിനിമകളാണ്... താങ്കൾ ഉടനെ തന്നെ തുർക്കി സിനിമകൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete