FILM : DIRTY HANDS (2014)
COUNTRY : COLOMBIA
GENRE : THRILLER !!! DRAMA
DIRECTOR : JOSEF WLADYKA
നമ്മൾക്ക് പരിചിതമല്ലാത്ത കാഴ്ചകൾ അവിശ്വസനീയമായി തോന്നാം. അവ സത്യങ്ങളാണെന്ന തിരിച്ചറിവിൽ ആ കാഴ്ചകൾ നമ്മെ അസ്വസ്ഥമാക്കിയെന്നും വരാം. നമ്മളറിയാത്ത തീക്ഷ്‌ണമായ യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം തൂകുന്ന ഒരു സിനിമയാണ് DIRTY HANDS. ലോകത്തിലെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊളംബിയയിലെ ഒരു തീരപ്രദേശവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കടത്താണ് സിനിമയുടെ പ്രമേയം. പണത്തിനു വേണ്ടി മയക്കുമരുന്ന് കടത്തിന്റെ ഭാഗമാവുന്ന രണ്ടു മീൻപിടുത്തക്കാരായ യുവാക്കളാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ യാത്രയിൽ നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.ഈ സിനിമ ഒരിക്കലും മയക്കുമരുന്ന് കടത്തിനെ മഹത്വവൽക്കരിക്കുന്നില്ല എന്ന് പറയാം. അവിടങ്ങളിലെ ജീവിതത്തിന്റെ നേർചിത്രങ്ങളെന്ന രീതിയിൽ സാമൂഹികാവസ്ഥകളേയും സിനിമ വരച്ചിടുന്നു. കഥാപാത്രങ്ങളുടെ ജയ-പരാജയങ്ങൾക്കപ്പുറം സിനിമ ബാക്കിയാക്കുന്നത് നിർവ്വികാരതയാണ്. നമുക്ക് പരിചിതമല്ലാത്ത ലോകങ്ങളിലെ കാഴ്ചകളിലേക്ക് ഫോക്കസ് ചെയുന്ന മികച്ച ഒരു സിനിമ.