FILM : VEINS OF THE WORLD (2020)
COUNTRY : MONGOLIA
GENRE : DRAMA
DIRECTOR : BYAMBASUREN DAVAA
സിനിമയുടെ ആദ്യ ഷോട്ടും, അവസാന ഷോട്ടും നിർവ്വചിക്കുന്ന യാഥാർത്യം ലോകത്തിന്റെ ഏത് കോണിനും പരിചിതമാണെന്നതാണ് ഈ സിനിമയുടെ പ്രസക്തി. മംഗോളിയൻ പുൽമേടുകളിൽ പരമ്പരാഗത ശൈലിയിൽ ജീവിക്കുന്ന കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിന്റെ താളംതെറ്റിച്ചു കൊണ്ട് മൈനിംഗ് കമ്പനികൾ പണി തുടങ്ങുകയാണ്. പ്രാദേശികരുടെ ദുർബലമായ ചെറുത്തുനില്പിനു് ചുക്കാൻ പിടിച്ച വ്യക്തി മരണപ്പെടുകയാണ്. പിതാവിന്റെ പാതയിൽ തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുന്ന AMRA എന്ന ബാലന്റെ കണ്ണുകളിലൂടെയാണ് പ്രശ്നത്തെയും, അതിന്റെ യാഥാർഥ്യങ്ങളെയും നമുക്കായി സിനിമ കാണിച്ചു തരുന്നത്.
ദുരമൂത്ത് നമ്മൾ വിഷലിപ്തമാക്കിയും , വറ്റിച്ചും, മാന്തിയും , കുഴിച്ചും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതിയെ ഓർമ്മപ്പെടുത്തുന്നു ഈ സിനിമ. നിസ്സംഗതയുടെ/ അഴിമതിയുടെ/ ആർത്തിയുടെ/ അധികാരത്തിന്റെ/ സ്വാർത്ഥതയുടെ/ പണാധിപത്യത്തിന്റെ കൈകളാഴ്ന്ന് മൃതപ്രായയായ പ്രകൃതിയുടെ ദുരവസ്ഥ നമുക്ക് ചുറ്റിലും കാണാവുന്ന സമകാലിക ലോകത്ത് ഇതെങ്ങനെ ഓർമ്മപ്പെടുത്തലാവും?............. കണ്ണും, മനസ്സും, നാവും, ചിന്തകളും അടിയറവ് വെച്ച് നാം ഒറ്റുന്നത് നമ്മുടെ തന്നെ ജീവനാഡികളെയാണെന്നത് നമുക്ക് അറിയാത്തതല്ല എന്നതാണ് ഏറ്റവും ഭീകരം .............
സിനിമയുടെ ആദ്യ ഷോട്ടും, അവസാന ഷോട്ടും
ReplyDeleteനിർവ്വചിക്കുന്ന യാഥാർത്യം ലോകത്തിന്റെ ഏത് കോണിനും
പരിചിതമാണെന്നതാണ് ഈ സിനിമയുടെ പ്രസക്തി.