FILM : ZER (2017)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : KAZIM OZ
തുർക്കിയിലെ കാഴ്ചകളിലേക്ക് ക്യാമറ തിരിയുമ്പോഴാണ് സിനിമ ആസ്വാദ്യകരമാകുന്നത്. യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യരും, പങ്കു കൊള്ളുന്ന ആഘോഷങ്ങളുമെല്ലാം അവനെന്ന പോലെ നമുക്കും പുതുമയുള്ളതാകുന്നു. കഴിഞ്ഞ കാലത്തിന്റെ വേദനിപ്പിക്കുന്ന ചില ഏടുകളെ സ്പർശിക്കുന്ന സിനിമ ചരിത്ര സത്യങ്ങളെ മറവിയുടെ കയങ്ങളിൽ നിന്ന് ഓർമ്മയിലേക്ക് ഒന്നുകൂടി ഉയർത്തുന്നു. ഗ്രാമീണതയുടെ സ്വച്ഛവും, സുന്ദരവുമായ കാഴ്ചകൾ കണ്ടറിഞ്ഞു കൊണ്ട് ജാനിനൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു ഫീൽ ... ഒരു പാട്ട് ചരിത്രത്തിലേക്കുള്ള പാലമാകുന്നു ഇവിടെ..............