FILM : SONGS FROM THE SOUTHERN SEAS (2008)
GENRE : DRAMA !!! COMEDY
COUNTRY : KAZAKHSTAN
DIRECTOR : MARAT SARULU
കസാഖ്സ്ഥാനിലെ പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിലൊന്നിലെ രണ്ടു കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ സിനിമ. റഷ്യൻ വംശജരായ ഒരു കുടുംബവും, കസാഖ് വംശജരായ കുടുംബവും അയൽക്കാരായാണ് കഴിയുന്നത്. റഷ്യൻ വംശജരായ ഇവാന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വന്നെത്തുകയാണ്. എന്നാൽ, പുതുതായി പിറന്ന കുഞ്ഞിന് തന്റെ നിറമില്ലെന്ന കാരണത്താൽ സംശയിക്കുകയാണ് ഇവാൻ. സിനിമയുടെ തുടർന്നുള്ള ഗതി നിർണ്ണയിക്കുന്നതും ഈ സംശയം തന്നെയാണ്....
പ്രത്യക്ഷത്തിൽ ഒരു ലൈറ്റ് കോമഡിയായി തോന്നുമെങ്കിലും, പല വിഷയങ്ങളെയും സിനിമയുടെ ലളിതമായ ഒഴുക്കിലേക്ക് ചേർത്ത് വെയ്ക്കുന്നുണ്ട് സംവിധായകൻ. കുടുംബം, പരസ്പര വിശ്വാസം, വംശീയത, സംസ്കാരം, സാംസ്‌കാരിക അസ്തിത്വം എന്നിവയൊക്കെ സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ഉൾക്കൊള്ളാനാവുന്നു. കാലം തീർക്കുന്ന കൈവഴികളിലൂടെ ലയിച്ചും, ലോപിച്ചും, ഉൾച്ചേർന്നും രൂപപ്പെട്ട സാംസ്‌കാരിക സ്വത്വങ്ങളെ വിശാലതയുടെ തലത്തിൽ വിശകലനം ചെയ്യുകയും, ഹൃദയത്തിലേറ്റുകയും ചെയ്യേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലും സിനിമയുടെ ദൗത്യമാകുന്നു. സിനിമയുടെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട ഗ്രാമീണത തുളുമ്പി നിന്ന സംഗീതവും സിനിമയ്ക്ക് മാറ്റുകൂട്ടി. സെൻട്രൽ ഏഷ്യൻ സിനിമകളിലെ സ്ഥിരം കാഴ്ചകളെ അധികം കാണാൻ കഴിയില്ലെങ്കിലും, ആ പ്രാദേശികതയുടെ മിടിപ്പുകൾ തന്നെയാണ് ഈ സിനിമയുടേതും...

കുടുംബം, പരസ്പര വിശ്വാസം,
ReplyDeleteവംശീയത, സംസ്കാരം, സാംസ്‌കാരിക
അസ്തിത്വം എന്നിവയൊക്കെ സിനിമയിലെ
കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ഉൾക്കൊള്ളാനാവുന്നു.
കാലം തീർക്കുന്ന കൈവഴികളിലൂടെ ലയിച്ചും, ലോപിച്ചും, ഉൾച്ചേർന്നും രൂപപ്പെട്ട സാംസ്‌കാരിക സ്വത്വങ്ങളെ വിശാലതയുടെ തലത്തിൽ വിശകലനം ചെയ്യുകയും, ഹൃദയത്തിലേറ്റുകയും ചെയ്യേണ്ടതുണ്ട്