FILM : KILLING WORDS (2003)
GENRE : PSYCHOLOGICAL THRILLER
COUNTRY : SPAIN
DIRECTOR : LAURA MANA
കൂടുതലും ഡ്രാമ ജോണറിലുള്ള സിനിമകളെകുറിച്ചാണ് പോസ്റ്റുകളിടാറുള്ളത്. അതിൽ നിന്നൊരു ചെയ്ഞ്ച് എന്ന നിലയിൽ ഇന്നത്തെ സജഷൻ ഒരു ത്രില്ലർ തന്നെയാക്കാം. സ്പാനിഷ് സിനിമയായ "കില്ലിംഗ് വേർഡ്‌സിനെ" സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിളിക്കുന്നതാവും ഉചിതം. കാരണം വാക്കുകളും, മനസ്സും നയിക്കുന്ന ഒരു കളി തന്നെയാണ് ഈ സിനിമ. സത്യവും, അസത്യങ്ങളും, ഭീതിയും, മരണവും, വെറുപ്പും, നിസ്സഹായതയും, പരിഹാസ്യവും, അധികാരവും, പ്രതികരവുമെല്ലാം പൊടിയുന്ന വാക്കുകൾ തന്നെയാണ് ഈ സിനിമയുടെ ചാലക ശക്തി.
സൈക്യാട്രിസ്റ്റായ മുൻഭാര്യയെ തട്ടിക്കൊണ്ടു പോയി ബന്ധനസ്ഥയാക്കുകയാണ് ഫിലോസഫി പ്രൊഫസറായ RAMON. ഒരു സീരിയൽ കില്ലറുടെ ചേഷ്ടകളിലൂടെ ഇരയുടെ മരണ ഭീതിയെ ആസ്വദിക്കാൻ ഒരുങ്ങുകയാണയാൾ. ആദ്യ രംഗം മുതൽ അവസാന സീൻ വരെ പ്രേക്ഷകന്റെ നിഗമനങ്ങളെ ഉഴുതു മറിച്ചാണ് ഈ സിനിമ പ്രേക്ഷകനെ രസിപ്പിക്കുന്നത്. ഇര ഒരു മനഃശാസ്ത്ര വിദഗ്ദ്ധയാണെന്നത് വാക്കുകൾ കൊണ്ടും, മനസ്സ് കൊണ്ടുമുള്ള ദ്വന്ദയുദ്ധത്തെ മികവുറ്റതാക്കുന്നു. RAMON എന്ന കഥാപാത്രം കൈകാര്യം ചെയ്ത കെവിൻ സ്‌പേസിയെപ്പോലുള്ള നടന്റെ പ്രകടനം ഉഗ്രനായിരുന്നു. ഒരു സൈക്കോപാത്തിന്റെ വിശേഷണങ്ങളെ ആവാഹിക്കുന്ന ആൾ തന്നെ ഞൊടിയിട കൊണ്ട് തന്റെ സൂക്ഷ്മാഭിനയത്തിലൂടെ അതിനെ മായ്ച്ചു കളയുന്നുമുണ്ട്. സിനിമയൊരു ത്രില്ലറായതിനാൽ സിനിമയുടെ കൂടുതൽ വിവരണത്തിലേക്കു കടന്നു ത്രില്ല് കളയുന്നില്ല....
ഹോളിവുഡ് റീമേക്ക് വന്നിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, സൈക്കോളജിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മസ്റ്റ് വാച് തന്നെയാണ് കില്ലിംഗ് വേർഡ്സ്.

സൈക്കോളജിക്കൽ ത്രില്ലറുകൾ
ReplyDeleteഇഷ്ടപ്പെടുന്നവർക്ക് ഒരു മസ്റ്റ് വാച്
തന്നെയാണ് കില്ലിംഗ് വേർഡ്സ്...