FILM : NAFAS (2016)
COUNTRY : IRAN
GENRE : FANTASY !!! DRAMA
DIRECTOR : NARGES ABYAR
സിനിമകളെ ഓരോരുത്തരും വിലയിരുത്തുന്നത് ഓരോ രീതിയിലാണ്. അവരവരുടെ രുചിഭേദങ്ങൾക്കനുസരിച്ചു സിനിമയെ വിലയിരുത്തുമ്പോൾ അതിന് നിരൂപണത്തിന്റെ ലേബൽ നൽകാനുമാവില്ല. വ്യക്തിപരമായ മാനദണ്ഡങ്ങളുടെ അളവുകോലുകളിൽ ചിട്ടപ്പെടുത്തിയ ഒരു ആസ്വാദനകുറിപ്പിന്റെ മേലങ്കിയാണ് അത്തരം എഴുത്തുകൾക്ക് കൂടുതൽ ചേരുക. സിനിമയുടെ സാങ്കേതികമായ രൂപഭംഗിയേയും, ആഖ്യാനത്തിന്റെയും-തിരക്കഥയുടെയും കെട്ടുറപ്പിനേയുമെല്ലാം ഓരത്തു നിർത്തി, സിനിമയെന്ന ദൃശ്യാനുഭവം മനസ്സിലും, ചിന്തകളിലും കോറിയിടുന്ന അടയാളങ്ങളാണ് സാധാരണ പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങളെ സൃഷ്ടിക്കുന്നത് എന്നതാണ് സത്യം.
എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ ഒരു ഇറാനിയൻ സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. "നഫസ് എന്നാൽ ശ്വാസം എന്നാണ് അർത്ഥം. ജീവിത പരാധീനതകൾക്കൊപ്പം കൂനിന്മേൽ കുരുപോലെ ഗഫൂറിനെ അലട്ടുന്ന പ്രശ്നമാണ് ആസ്ത്മ. അക്ഷരങ്ങളുടെയും, ആഗ്രഹങ്ങളുടെയും, ഫാന്റസികളുടെയും സാങ്കൽപ്പിക ലോകങ്ങളിൽ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന ബഹാർ എന്ന അയാളുടെ മകളുടെ ആഗ്രഹം ആസ്ത്മ ഡോകടറാവുകയെന്നതാണ്. ആഗ്രഹങ്ങൾ നെയ്‌തെടുക്കുന്ന സാങ്കൽപ്പിക ലോകങ്ങളുടെ വിശാലതകളെ ഇഷ്ടപ്പെടുന്ന ബഹാറിന്റെ യാഥാർത്യങ്ങളിലെ അസ്വാതന്ത്ര്യങ്ങളിലും, മാറി-മാറി വരുന്ന ഭരണകൂടങ്ങളും, രാഷ്ട്രീയ സാഹചര്യങ്ങളും വീർപ്പുമുട്ടിക്കുന്ന ജനതയുടെ വിങ്ങലുകളിലും ഈ സിനിമയുടെ പേര് തെളിയുന്നതായ് നമുക്ക് കാണാം. ഇറാനിലെ 70-കളിലെയും, 80-കളിലെയും രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നഫസ് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും, സാമൂഹികവുമായ ചിത്രങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. പ്രായത്തിൽ കവിഞ്ഞ അറിവുകളുമായി തന്റേതായ ലോകത്ത് നിശ്വസിക്കാനും, ചിറകുവിടർത്താനും ആഗ്രഹിക്കുന്ന ബഹാറിന്റെ ചിറകുകളരിയുന്ന നോട്ടങ്ങളും, വാക്കുകളും പിന്നോട്ടാഞ്ഞു നിൽക്കുന്ന സമൂഹമനസ്സിന്റേതു തന്നെയായിരുന്നു. ഒരു യുദ്ധവിരുദ്ധ സിനിമ എന്ന രീതിയിലും നഫസ് അസ്തിത്വമാർജ്ജിക്കുന്നുണ്ട്. ബഹാറിന്റെ കളിവഞ്ചി ആദ്യമായി ഒഴുകുന്ന കാഴ്ച സിനിമയിലെ ഏറ്റവും മനോഹരവും, അതുപോലെ വേദനാജനകവുമാവുന്നു.
കുട്ടികളുടെ അഭിനയം വിശിഷ്യാ ബഹാറിന്റെ പ്രകടനം അതിഗംഭീരം എന്ന് തന്നെ പറയാം. സിനിമയിൽ പലതവണ കേൾക്കാവുന്ന "ഷോലെ"-യിലെ ഗാനവും നമ്മെ രസിപ്പിക്കുന്നു. ഈ സിനിമയുടെ മർമ്മരങ്ങളെ ശ്രവിക്കാനായി എന്നു തന്നെയാണ് എന്റെ വിശ്വാസം. ഈ സിനിമയുടെ നിശ്വാസങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾക്കുമാവും എന്നാണ് എന്റെ പ്രതീക്ഷ.