Monday, 5 February 2018

WHEN DAY BREAKS (2012)



FILM : WHEN DAY BREAKS (2012)
GENRE : DRAMA
COUNTRY : SERBIA
DIRECTOR : GORAN PASKALJEVIC

           രണ്ടാം ലോക മഹായുദ്ധത്തിന്റെ ക്രൂരതകളെയും, യാഥാർത്യങ്ങളെയും അധികരിച്ചു സിനിമാഭാഷ്യമൊരുക്കിയ അനവധി സൃഷ്ടികളുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും യുദ്ധം ബാക്കിവെച്ച ഏടുകളെയും, മറവിയിലാണ്ടു പോയ ദിനങ്ങളേയും ഓർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് വെൻ ഡേ ബ്രേയ്‌ക്ക്‌സ്.
      മ്യൂസിക് പ്രൊഫസറായിട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു സ്വസ്ഥജീവിതം നയിക്കാനൊരുങ്ങുന്ന "മിഷ" എന്നയാളെ തേടി ഒരു കത്ത് വരുകയാണ്. കത്തിലെ ഉള്ളടക്കം അയാളെ അസ്വസ്ഥനാക്കാൻ തക്കവണ്ണമുള്ള സത്യങ്ങളിലേക്കാണ് വഴികാണിക്കുന്നത്. അയാളുടെ ഭൂതകാലത്തിലേക്ക്, വേരുകളിലേക്ക് യാത്ര തുടങ്ങുകയാണയാൾ. കാലങ്ങളും, തലമുറകളുമെല്ലാം  കണ്ണിചേർക്കപ്പെടുന്ന സംഗീതത്തിന്റെ മാസ്മരികതകളെ അനുഭവിച്ചറിയാൻ, "സംഗീതമുള്ള കാലത്തോളം നമ്മൾ നിലനിൽക്കും" എന്ന വരികൾക്കപ്പുറം വിവരണങ്ങൾ ആവശ്യമായി വരുന്നില്ല. പക്ഷപാതിത്വങ്ങളുടേയും, ക്രൂരതകളുടേയും തുടർച്ചകളെ, ചരിത്രത്തിന്റെ അടരുകളിൽ നിന്നും ഒന്നും ഉൾകൊള്ളാത്ത മനുഷ്യമനസ്സിന്റെ കാപട്യങ്ങളായി പറഞ്ഞുവെയ്ക്കുന്നു സംവിധായകൻ.
    മികച്ച സംഗീതവും, നല്ല അഭിനയവും, സിനിമയുടെ മൂഡിനൊപ്പം നിൽക്കുന്ന സിനിമാട്ടോഗ്രഫിയും ഈ സിനിമയെ ഒരു നല്ല അനുഭവമാക്കുന്നു.


1 comment:

  1. രണ്ടാം ലോക മഹായുദ്ധത്തിന്റെ ക്രൂരതകളെയും, യാഥാർത്യങ്ങളെയും അധികരിച്ചു സിനിമാഭാഷ്യമൊരുക്കിയ അനവധി സൃഷ്ടികളുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും യുദ്ധം ബാക്കിവെച്ച ഏടുകളെയും, മറവിയിലാണ്ടു പോയ ദിനങ്ങളേയും ഓർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് വെൻ ഡേ ബ്രേയ്‌ക്ക്‌സ്...

    ReplyDelete