Saturday, 10 February 2018

TOUCH OF THE LIGHT {2012}


FILM : TOUCH OF THE LIGHT {2012}
GENRE : DRAMA !!! ROMANCE
COUNTRY : TAIWAN
DIRECTOR : CHANG-JUNG-CHI
   വെളിച്ചമില്ലാത്തവരുടെ ലോകത്തു ഓരോ ചുവടുവെപ്പിനും അസാധാരണമായ ധൈര്യം ആവശ്യമാണ്. ആത്മവിശ്വാസത്തോടെ ആഗ്രഹങ്ങളെ ചേർത്ത് പിടിച്ചു സ്വജീവിതം അടയാളപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ ഏവർക്കും ഊർജ്ജദായകമാണ്.
         ടച്ചിങ് ഓഫ് ദി ലൈറ്റ് എന്ന ഈ തായ്‌വാനീസ് സിനിമ അന്ധനായ ഒരു പിയാനോ വിദ്യാർഥിയുടെ കഥ പറയുന്നു. വിരലുകളിൽ സംഗീതത്തിന്റെ മാന്ത്രികത കുടികൊള്ളുന്ന സിയാങ് എന്ന കഥാപാത്രമായി വേഷമിട്ടിരിക്കുന്നതു്  യാഥാർത്ഥ  സിയാങ് തന്നെയാണ്. മുനവെച്ച വാക്കുകൾ മനസ്സിന് പോറലേൽപ്പിക്കുമ്പോഴും, പരിമിതികളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിക്കാനുള്ള വീര്യം അവനെ ഉപേക്ഷിക്കുന്നില്ല്ല. തന്റെ ചെറിയ സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെയാണ് സിയാങ്ങിന്റെ മനോവീര്യത്തെ അണയാതെ നിർത്തുന്നത്. സിനിമയ്ക്ക് പ്രണയത്തിന്റെ സൗരഭ്യം പകരുക എന്നതു മാത്രമായിരുന്നില്ല സുന്ദരിയായ നായികാ കഥാപാത്രത്തിന്റെ റോൾ. സിയാങ്ങിനെ പോലെ  സ്വപ്നങ്ങളുടെ ചിറകിലേറി ഒരിക്കെലെങ്കിലും പറന്നുയരാൻ കൊതിക്കുന്ന നായികയും പ്രേക്ഷകന് പ്രചോദനമാകുന്നു.
       വളരെ ലളിതമായ രീതിയിൽ മുന്നോട്ടു നീങ്ങുന്ന ഈ സിനിമ നല്ല നിമിഷങ്ങളുമായി പ്രേക്ഷകനെ സന്തോഷിപ്പിക്കും. സിനിമയുടെ സംഗീതവും സിയാങ്ങിന്റേതാണ്.

1 comment:

  1. വളരെ ലളിതമായ രീതിയിൽ മുന്നോട്ടു
    നീങ്ങുന്ന ഈ സിനിമ നല്ല നിമിഷങ്ങളുമായി
    പ്രേക്ഷകനെ സന്തോഷിപ്പിക്കും. സിനിമയുടെ സംഗീതവും
    സിയാങ്ങിന്റേതാണ്.

    ReplyDelete