FILM
: WHITE SUN (2016)
COUNTRY
: NEPAL
GENRE
: DRAMA
DIRECTOR
: DEEPAK RAUNIYAR
കാമ്പുള്ള സിനിമകൾ അധികം ഇറങ്ങാത്ത രാജ്യമാണ് നേപ്പാൾ എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഈ അടുത്ത കാലത്തു ഇറങ്ങിയ ചില സിനിമകൾ മികച്ച നിലവാരം പുലർത്തി അത്തരത്തിലുള്ള ആരോപണങ്ങൾക്ക് അപവാദമാകുന്നു. മിൻ ഭാമിന്റെ KALO POTHI യെപ്പോലെ നേപ്പാളിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങളെ മികച്ച രീതിയിൽ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ് വൈറ്റ് സൺ. ഇന്ന് പരിചയപ്പെടുത്തുന്നതും ദീപക് റൗണിയാർ സംവിധാനം ചെയ്ത ഈ സിനിമയെയാണ്.
നേപ്പാളിലെ ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഒരു കാലഘട്ടത്തിന്റെ അനിശ്ചിതാവസ്ഥയിലാണ് സിനിമ ഇടം കണ്ടെത്തുന്നത്. പിതാവിന്റെ മരണ വാർത്തയറിഞ്ഞു വർഷങ്ങൾക്കു ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയാണ് ചന്ദ്ര. ഗ്രാമ മുഖ്യനായിരുന്ന പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് കുടുംബാംഗങ്ങളും, നാട്ടുകാരും. മാവോയിസ്റ്റ് പോരാളിയായിരുന്ന ചന്ദ്രയും, രാഷ്ട്രീയമായി എതിർചേരിയിലായിരുന്ന സഹോദരനും ഉള്ളിൽ സൂക്ഷിക്കുന്ന വിരുദ്ധ നിലപാടുകൾ പരസ്പരം ഏറ്റുമുട്ടലിലേക്കു നീങ്ങുമ്പോൾ സാഹചര്യങ്ങൾ സങ്കീർണമാകുന്നു.
രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാൻ സിനിമയ്ക്കാവുന്നുണ്ട്. പോരാട്ടങ്ങളിലൂടെ തുടച്ചുനീക്കാൻ ആഗ്രഹിച്ച സാമൂഹിക അസമത്വങ്ങൾ ലവലേശം പിൻവലിയാത്ത സാമൂഹിക മനസ്സിനും, യഥാർത്യങ്ങൾക്കും ഇടയിലേക്ക് തന്നെയാണ് ചന്ദ്ര തിരിച്ചെത്തുന്നത്. അസമത്വങ്ങളുടെ നിരയിൽ നിന്ന് സ്ഥാനഭ്രംശമില്ലാതെ സ്ത്രീകളും, ജാതീയ മനസ്സുകളാൽ വഴിയടയുന്ന മനുഷ്യരും മാഞ്ഞുപോവാതെ തെളിഞ്ഞു നിൽക്കുന്ന ജീവിത യാഥാർത്യങ്ങൾ കാണുമ്പോൾ, ആയുധമേന്തി ബലപ്പെടുത്തിയ പ്രത്യയശാസ്ത്രം സമ്മാനിച്ച സുന്ദരമായ സ്വപ്നങ്ങളെ അയാൾ ഓർത്തിട്ടുണ്ടാകണം. അധികാരങ്ങളും, സ്ഥാനമാനങ്ങളും കൈയാളപ്പെടുമ്പോൾ ഐഡിയോളജികളുടെ അതിരുകൾ ദുർബലമാവുകയും, വ്യതിരിക്തത നഷ്ടപ്പെട്ട് വാഗ്ദാനങ്ങളെ കൈയൊഴിയുന്ന നിലനിൽപ്പിന്റെ ഒത്തുതീർപ്പു രാഷ്ട്രീയങ്ങളായി നിലപാടുകൾ മാറുന്ന സത്യത്തെ വിളിച്ചു പറയാനും സിനിമ ശ്രമിക്കുന്നു.
ആചാരങ്ങളുടെയും, സംസ്കാരങ്ങളുടെയും സാമൂഹിക പൈതൃകങ്ങളെ മുറുകെ പിടിക്കുന്ന പഴയ തലമുറയും, യുദ്ധത്തിന്റെ നേരനുഭവങ്ങളും, ഉണങ്ങാത്ത മുറിവുകളും കൈമുതലായുള്ള യുവതലമുറയും, നാളെയുടെ പതാകവാഹകരായ കുട്ടികളെയും വ്യക്തമായി സ്‌പേസ് നൽകി അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. സിനിമയുടെ അവസാന ദൃശ്യം, വരുംനാളുകളെക്കുറിച്ചുള്ള പുരോഗമനാത്മകമായ പ്രതീക്ഷകളെയാണ് വരച്ചിടുന്നതെന്നത് പകൽ പോലെ വ്യക്തം.
കുട്ടികളുടെ പ്രകടനമാണ് സിനിമയെ മികവുറ്റതാക്കുന്ന മറ്റൊരു ഘടകം. നിരവധി അന്താരാഷ്ട്ര മേളകളിൽ സാന്നിദ്ധ്യമറിയിച്ച ഈ സിനിമ കരസ്ഥമാക്കിയ അംഗീകാരങ്ങൾ അർഹിച്ചവയാണെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.