FILM : THE LAST EXECUTIONER (2014)
GENRE : BIOGRAPHY !!! DRAMA
COUNTRY : THAILAND
DIRECTOR : TOM WALLER
"BIOPIC" എന്ന് വിളിക്കാവുന്ന സിനിമകളിൽ പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ സ്വഭാവം കടന്നുവരാറുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സംഭവവികാസങ്ങൾ പുനരവതരിപ്പിക്കപ്പെടുമ്പോൾ സിനിമയുടെ സൗന്ദര്യത്തെ കൂട്ടിച്ചേർക്കാൻ പല സംവിധായകരും പരാജയപ്പെടുന്നതാണ് ഇതിനു കാരണം. ചരിത്രത്തെ സിനിമാറ്റിക്കലാക്കുമ്പോൾ യാഥാർത്യങ്ങൾക്ക് കോട്ടം സംഭവിക്കാതിരിക്കാനുള്ള ബദ്ധശ്രദ്ധയും സംവിധായകൻ വച്ചുപുലർത്തേണ്ടി വരുന്നു.
BIOPIC-കളെ കുറിച്ച് ഇത്രയൊക്കെ പറയുമ്പോഴും മുകളിൽ സൂചിപ്പിച്ച സിനിമയുടെ പേര് നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്ന ചില ചിത്രങ്ങളുണ്ട്. മരണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറ്റവാളിയുടേയും, നിർവികാരതയോടെ ജീവനെടുക്കുന്ന ആരാച്ചാരുടെയും മുഖങ്ങളാകുമത്. അസഹനീയവും, അസ്വസ്ഥജനകവുമായ നിലവിളികൾക്കിടയിൽ നീതി നടത്തിപ്പിന്റെ ചുമതലകളെ ആശ്ലേഷിക്കേണ്ടി വരുന്നവരുടെ മനസ്സിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലാറുമില്ല. തായ്‌ലൻഡ് എന്ന രാജ്യത്തിൻറെ ചരിത്രത്തിലെ വധശിക്ഷ നടപ്പാക്കുന്ന FIRING EXECUTION SQUAD-ലെ അവസാനത്തെ ആരാച്ചാരായിരുന്ന CHAVORET JARUBOON-ന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് THE LAST EXECUTIONER.
കൈകളിൽ ഗിറ്റാറുമായ് നിൽക്കുന്ന ഗായകനിൽ നിന്ന് വിരലുകളാൽ മരണത്തിന്റെ സംഗീതം പൊഴിക്കാവുന്ന തോക്കുമായി ചരിത്രത്തിലേക്ക് നടന്നു കയറിയ CHAVORET JARUBOON-ന്റെ ജീവിതത്തിലെ സംഭവവികാസങ്ങളുടെ ഒരു ഡോക്യുമെന്റായി ഒതുങ്ങുന്നില്ല ഈ സിനിമ. 35 വർഷത്തെ സേവനത്തിൽ ആരാച്ചാരായിരുന്ന 19 വർഷത്തിൽ നടപ്പിലാക്കിയ 55 വധശിക്ഷകൾക്കപ്പുറം സത്യസന്ധനായ ജോലിക്കാരൻ, ഭർത്താവ്, പിതാവ്, സംഗീതജ്ഞൻ, വിശ്വാസി എന്നീ വ്യക്തിതലങ്ങളെ വ്യക്തമായി സ്പർശിക്കാനാണ് സിനിമ ശ്രമിക്കുന്നത്.
കർമ്മഫലങ്ങളെ മുറുകെപ്പിടിക്കുന്ന വിശ്വാസധാരകൾക്ക് വിധേയപ്പെട്ടു നിൽക്കുന്ന സമൂഹത്തിൽ വിശ്വാസിയുടെ വേഷമണിഞ്ഞു നിൽക്കുന്ന അയാളുടെ കൈയ്യിലേക്ക് തോക്കെത്തുമ്പോൾ "ഡ്യൂട്ടി" എന്ന പരിചയെ മുൻനിർത്തിയാണ് അയാൾ മനസാക്ഷിയെ പ്രതിരോധിക്കുന്നത്. ഉള്ളുകൊണ്ട് കലാകാരനായ അയാളുടെ ജീവിതം ഗതിമാറി ഒഴുകുന്നത് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളുടെ പ്രേരണയാലാണ്. ഒരു EXECUTIONER എന്നതിനപ്പുറം അയാളിലെ വ്യക്തിത്വത്തെ സിനിമ അടയാളപ്പെടുത്തുമ്പോൾ ഈ ബയോപിക് ഒരു ക്യാരക്റ്റർ സ്റ്റഡിയുടെ രൂപവും ആർജ്ജിക്കുന്നു. "താങ്കൾ വധശിക്ഷ നടപ്പാക്കിയവരിൽ ആരെങ്കിലും നിരപരാധികളായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തിന്, "ഞാൻ നിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ അവസാനത്തിലാണ്, ആദ്യഭാഗത്തല്ല" എന്ന മറുപടിയിൽ അയാളുടെ ആത്മാർത്ഥത കാണാമെങ്കിലും അയാളുടെ മനസ്സിനെ കണ്ടെത്താനാവില്ല. അയാളുടെ മനഃസംഘർഷങ്ങളെ പ്രതീകവത്കരിക്കുന്ന കഥാപാത്രത്തെ അയാളോടൊപ്പം നിലനിർത്തിക്കൊണ്ട് സംവിധായകൻ സിനിമയുടെ ഫോക്കസ് ഉറപ്പിക്കുന്നു.
THE LAST EXECUTIONER തീർച്ചയായും ഒരു ആരാച്ചാരുടെ കഥയാണ്. പക്ഷെ, അയാൾ അതുമാത്രമായിരുന്നില്ല എന്ന് പറയാൻ ശ്രമിക്കുന്നതിലൂടെയാണ് ഈ സിനിമ നമ്മുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.

ReplyDelete