FILM : LAMB (2015)
COUNTRY : ETHIOPIA
GENRE : DRAMA
DIRECTOR : YARED ZELEKE
ഹോളിവുഡിന് പുറത്തുള്ള വിദേശ ഭാഷാ സിനിമകളിലെ മികച്ചവയെ കണ്ടെത്തുകയെന്നത് ദുഷ്ക്കരമായ കാര്യമാണ്. അവയിൽ തന്നെ കണ്ടിട്ടുള്ള സിനിമകളെ "നല്ലത്" എന്ന രീതിയിൽ പരിചയപ്പെടുത്തുമ്പോൾ അഭിരുചിയുടെ അപേക്ഷികതയെ പരിഗണിക്കേണ്ടിയും വരും. കാരണം പലർക്കും പല ജോണറുകളായിരിക്കും പ്രിയങ്കരമായത്. എന്നിരുന്നാലും ദേശ-ഭാഷാ സാംസ്കാരിക സ്വത്വങ്ങളെ ബലികൊടുക്കാതെ ആ നാടിൻറെ മിടിപ്പുകൾക്കൊപ്പം നിൽക്കുന്ന സിനിമകളെ തന്നെയായിരിക്കും വിദേശഭാഷാ സിനിമകൾ കാണുന്ന ഏതൊരു പ്രേക്ഷകനും പ്രതീക്ഷിക്കുക എന്ന ചിന്തയിലാണ് സിനിമകളെ പരിചയപ്പെടുത്താറുള്ളത്. ഈ ശ്രമവും അത്തരത്തിലുള്ളതാണ്.
2015-ൽ പുറത്തിറങ്ങിയ LAMB എന്ന എത്യോപ്യൻ സിനിമയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മാതാവിന്റെ അകാല വിയോഗത്തെ തുടർന്ന് EPHRAIM എന്ന കുട്ടിയെ പിതാവ് ബന്ധു വീട്ടിലാക്കുകയാണ്. അവന്റെ അരുമയായ ആടിനെയും കൂട്ടിയാണ് അവൻ ബന്ധു വീട്ടിലെത്തുന്നത്. പുതിയ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കുകയാണ് EPHRAIM. തന്റെ ആടിനെ ബലിനൽകാൻ പുതിയ വീട്ടുകാർ തീരുമാനിച്ചിരിക്കുന്ന വിവരമറിയുന്ന അവൻ ആടിനെ രക്ഷിക്കാനും, അവിടെ നിന്ന് രക്ഷപ്പെടാനുമുള്ള വഴികൾ തേടുകയാണ്.
ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക അവസ്ഥകളെ പ്രതിഫലിപ്പിച്ചു കൊണ്ട് തന്നെയാണ് ഈ സിനിമയും മുന്നിലെത്തുന്നത്. പട്ടിണിയുടെയും, ദാരിദ്ര്യത്തിന്റെയും ദൈന്യതയെ ഈ സിനിമയിലെ ഫ്രെയിമുകളിലും സംഭാഷണങ്ങളിലും കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. രോഗിയായ കുട്ടിയുമായ് ഡോക്ടറെ കാണുന്ന സ്ത്രീയോട് മരുന്നല്ല, ആഹാരമാണ് കഴിക്കേണ്ടത് എന്ന് പറയുന്നിടത്തു വിശപ്പിന്റെ രാഷ്ട്രീയം കടന്നു വരുന്നു. മാറ്റങ്ങളും, ഇല്ലായ്മകളിൽ നിന്നുള്ള മോചനവും സ്വപ്നം കാണുന്ന TSION എന്ന റിബലിസ്റ്റിക്കായ യുവതിയെ നാളെയുടെ പ്രതീക്ഷയായോ, വിദ്യാഭ്യാസം നേടുന്ന യുവതയുടെ പുരോഗമന ചിന്തയായോ വ്യാഖ്യാനിക്കാം. അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയെയും ephraim-നെയും, മറ്റു തെരുവ് ബാല്യങ്ങളെയും മുൻനിർത്തി വായിച്ചെടുക്കാം. മതചിഹ്നങ്ങളും, മതം വെളിപ്പെടുത്തപ്പെടുന്ന പരാമർശങ്ങളും ബോധപൂർവ്വം ആയതിനാൽ പ്രസ്തുത രാജ്യങ്ങളിലെ സാമൂഹ്യഘടനയെ കുറിച്ച് ചില കാര്യങ്ങൾ കൂടി പറയാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.
സിനിമയുടെ അത്യാധുനിക സങ്കേതങ്ങളെ ആശ്രയിക്കാതെ ജീവിതപരിസരങ്ങളെ പച്ചയായി തുറന്നുകാട്ടുകയെന്നതാണ് ആഫ്രിക്കൻ സിനിമകളിൽ കൂടുതലും കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്റെ നിറം കെട്ട ഫ്രെയിമുകളാണ് സിനിമയിൽ നിറയുക. എന്നാൽ, പ്രമേയപരമായി ആഫ്രിക്കയുടെ ശാപങ്ങളെ സ്പർശിക്കുന്നവയാണെങ്കിലും പച്ചപ്പ് നിറഞ്ഞ കുന്നിൻ ചെരിവുകളും, കാടുകളും, പുൽമേടുകളും ഈ സിനിമയെ വേറിട്ട് നിർത്തുന്നു. എവിടെയൊക്കെയോ ഒരു ഫീൽഗുഡ് സിനിമ പോലെ തോന്നിപ്പിക്കാനും സിനിമയ്ക്കാവുന്നുണ്ട്. ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ് ഇവിടെ നിർത്തട്ടെ........