FILM : HIGHWAY (2012)
COUNTRY : NEPAL
GENRE : DRAMA
DIRECTOR : DEEPAK RAUNIYAR
ഞാൻ കാണുന്ന രണ്ടാമത്തെ നേപ്പാളീസ് സിനിമയാണ് ഇത്. KALO POTHI (2015) ആണ് ആദ്യം കണ്ടിട്ടുള്ള സിനിമ. ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു KALO POTHI, എന്നാൽ HIGHWAY ഒരു റോഡ് മൂവിയുടെ ചട്ടക്കൂടിൽ സോഷ്യൽ ഡ്രാമയുടെ വേഷമണിയുന്നു. യാത്രകളിലേതു പോലെ പ്രതിബന്ധങ്ങളുടെ നിത്യസാധ്യതകൾക്ക് വിധേയപ്പെട്ടും, വകഞ്ഞുമാറ്റിയും ലക്ഷ്യമണയുന്ന ജീവിതയാത്രകളുടെ കൊളാഷ് തീർക്കുന്നു HIGHWAY (2012).
തലസ്ഥാന നഗരിയായ കഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിട്ടുള്ളത്. യാത്രാമദ്ധ്യേ എതിരിടേണ്ടി വരുന്ന ബന്ദുകൾ അവരുടെ പ്ലാനിങ്ങുകളെ തകർക്കുന്നു. അപരിചിതരെങ്കിലും സാഹചര്യത്തിന്റെ അനിവാര്യതയാൽ ഒരുമിച്ചു നിന്ന് അവർ യാത്ര തുടരുന്നു. യാത്രക്കാരിൽ പലരുടേയും ജീവിത ഏടുകളിലേക്ക് സിനിമ വെളിച്ചം വിതറുന്നതോടെ യാത്രാനുഭവങ്ങളുടെ കാഴ്ചകളെന്ന കെട്ടുപൊട്ടിച്ച് പ്രമേയപരമായി വിശാലതയെ പുൽകുന്നു HIGHWAY. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന ഐഡന്റിറ്റിയും, അവരുടെ പ്രശ്നങ്ങളും നേപ്പാളിന്റെ സാമൂഹിക അവസ്ഥകളുടെ ചിത്രങ്ങളാകുന്നു.
ഫ്‌ളാഷ്ബാക്കുകളിലൂടെയും മറ്റും കഥ പറയുന്ന ഈ സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമർത്ഥമായി ഇന്റർകണക്ട് ചെയ്യാനായി എന്നതാണ് സിനിമയുടെ വിജയം. സങ്കടങ്ങളുടേയും, വേദനകളുടെയും പെരുമഴകൾക്കിടയിൽ സന്തോഷത്തിന്റെ ഇളം വെയിലിനെ കാത്തിരിക്കുന്ന വേഷമാണ് ജീവിതത്തിനുള്ളത്. സാമൂഹിക-ജീവിത സാഹചര്യങ്ങളെ മുൻനിർത്തി മാത്രം വിലയിരുത്താവുന്ന ധാർമിക മൂല്യങ്ങളുടെ ആപേക്ഷികതയെക്കുറിച്ചുള്ള ചിന്തകളും ഈ സിനിമ ബാക്കിയാക്കുന്നു. കാലത്തിനും ദേശത്തിനും അനുസരിച്ചു പുതുക്കി പണിയുന്ന വ്യക്തി-സമൂഹ സ്വത്വങ്ങളെ കാഴ്ച്ചയുടെ വെള്ളിവെളിച്ചത്തിൽ നിർത്തുകയാണ് കേവലം 80 മിനുട്ട് മാത്രമുള്ള ഈ നേപ്പാളീസ് സിനിമ.

ഫ്‌ളാഷ്ബാക്കുകളിലൂടെയും മറ്റും കഥ പറയുന്ന
ReplyDeleteഈ സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളെ സമർത്ഥമായി
ഇന്റർകണക്ട് ചെയ്യാനായി എന്നതാണ് സിനിമയുടെ വിജയം