Monday, 1 August 2016

A CONSPIRACY OF FAITH (2016)



FILM : A CONSPIRACY OF FAITH (2016)
GENRE : DRAMA !!! THRILLER
COUNTRY : DENMARK
DIRECTOR : HANS PETTER MOLAND
                      DEPARTMENT Q സീരീസിലെ ഏറ്റവും പുതിയ സിനിമയാണ് A CONSPIRACY OF FAITH. പഴയ കേസുകളെ പിന്തുടരുന്ന മാർക്കിനെയും, അസ്സാദിനെയും മുമ്പിറങ്ങിയ THE KEEPER OF LOST CAUSES, THE ABSENT ONE എന്നിവയിൽ നാം കണ്ടതാണ്. ഇത്തവണയും പഴമയും, പുതുമയും ചേർന്ന ഒരു കേസാണ് അവരുടെയും നമ്മുടെയും മുന്നിലെത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് എഴുതി കുപ്പിയിലടച്ച ഒരു കത്ത് ലഭിക്കുന്നിടത്താണ് സിനിമയാരംഭിക്കുന്നത്. കത്തിലെ ഉള്ളടക്കം അവഗണിക്കാൻ കഴിയാത്തതായതിനാൽ ഡിപാർട്മെൻറ് Q-വിന്റെ കയ്യിലെത്തുന്നു. മാർക്കും, അസ്സാദും യാത്രയാരംഭിക്കുകയാണ്. ഇത്തവണ തേടേണ്ടത് ഒരു സീരിയൽ കില്ലറെയാണ്.
              സീരീസിലെ മുൻ ചിത്രങ്ങളുടെ ഒരു കോംപ്ലക്സിറ്റി പ്രമേയപരമായോ, അവതരണത്തിലോ ഈ സിനിമയ്ക്കില്ല. ദുഷ്ടകഥാപാത്രത്തെയും, കാരണങ്ങളെയും ഇരുട്ടത്ത് നിർത്താതെയുള്ള അവതരണമാണ് സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്. വില്ലൻ വേഷം വളരെ കൺവിൻസിങ് ആയി തോന്നി. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ദൈവവിശ്വാസം എന്നത് സിനിമയുടെ പ്ലോട്ടിനോട് ശക്തമായി കണ്ണി ചേർക്കപെട്ടിരിക്കുന്നു. മാർക്കിന്റെയും, അസ്സാദിന്റെയും സംഭാഷങ്ങളിൽ വിശ്വാസവും, വിശ്വാസരാഹിത്യവും, ജീവിതത്തിന്റെ നിഗൂഢതകളുമെല്ലാം വിഷയമാകുന്നത് വെറുതയല്ലെന്നു വ്യക്തം.
             സീരീസിലെ ആദ്യ ചിത്രങ്ങൾക്കൊപ്പം എത്താനായില്ലെങ്കിലും തൃപ്തിജനകമായ അനുഭവമേകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ.

1 comment:

  1. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ദൈവവിശ്വാസം എന്നത് സിനിമയുടെ പ്ലോട്ടിനോട് ശക്തമായി കണ്ണി ചേർക്കപെട്ടിരിക്കുന്നു. മാർക്കിന്റെയും, അസ്സാദിന്റെയും സംഭാഷങ്ങളിൽ വിശ്വാസവും, വിശ്വാസരാഹിത്യവും, ജീവിതത്തിന്റെ നിഗൂഢതകളുമെല്ലാം വിഷയമാകുന്നത് വെറുതയല്ലെന്നു വ്യക്തം.

    ReplyDelete