FILM : THE SECOND MOTHER (2015)
COUNTRY : BRAZIL
GENRE : DRAMA !!! COMEDY
DIRECTOR : ANNA MUYLAERT
ഉപരി-മധ്യ-അടിസ്ഥാന വർഗ്ഗങ്ങൾ തമ്മിലുള്ള വേർതിരിവ് ദൃശ്യമാകുന്ന പ്രത്യക്ഷ സാഹചര്യങ്ങൾ എല്ലാ സമൂഹങ്ങളിലും ഇന്നും നിലനിന്നു പോരുന്നു എന്നത് നിഷേധിക്കാനാവില്ല. സാമൂഹ്യ ഘടനകളിൽ കാലങ്ങളായി ഇരിപ്പുറപ്പിച്ചിട്ടുള്ള ഇത്തരം അലിഖിതമായ ബോധങ്ങളിലേക്കും, യാഥാർത്യങ്ങളിലെയ്ക്കും തന്നെയാണ് ഇന്നും പല സമൂഹങ്ങളും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നത്. "പണം" സൃഷ്ടിക്കുന്ന വേലികൾക്ക് സമീപം വിധേയത്വത്തിന്റെ അകലം സ്വയം കൽപ്പിച്ച് നിലകൊള്ളുന്ന സാമൂഹ്യ ബോധങ്ങളെ ബ്രസീലിയൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മനോഹരമായി കാണിച്ചു തരുന്നു THE SECOND MOTHER.
സമ്പന്നരായ ബാർബറ-കാർലോസ് ദമ്പതികളുടെ വീട്ടിൽ ഹൌസ് മെയിഡ് ആയി ജോലിചെയ്യുകയാണ് VAL. കുടുംബാംഗങ്ങളോട് അടുത്തിടപഴകുമ്പോഴും തന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും, പരിധികളെ കുറിച്ചും ബോധവതിയാണ് അവൾ. വർഷങ്ങളായി അകന്നു കഴിയുന്ന മകൾ (ജെസീക്ക) VAL-നൊപ്പം താമസിക്കാനായി ഈ വീട്ടിലേക്ക് വന്നുകയറുന്നതോടെ നിലവിലുള്ള അന്തരീക്ഷം തകിടം മറിയുന്നു. ക്ലാസ് ഡിവൈഡ് വളരെ സൂക്ഷ്മ തലങ്ങളെപ്പോലും സങ്കുചിത്വത്തോടെ ഉൾകൊള്ളുന്നു എന്ന യാഥാർത്ഥ്യം നമുക്കും തിരിച്ചറിയാനാവുന്നു. സമത്വത്തിന്റെ സൌന്ദര്യത്തെ പുച്ചത്തോടെ നിരാകരിക്കുന്ന വരേണ്യതയുടെ അസഹിഷ്ണുത പല വാക്കുകളിലും നുരയുന്നത് കാണാം. വരേണ്യതയുടെ സ്വീകാര്യതയിലേക്കും, സാമീപ്യങ്ങളിലേക്കും നടന്നു കയറാൻ പാവപ്പെട്ടവനെ പ്രാപ്തനാക്കുന്ന ആയുധം വിദ്യാഭ്യാസമാണെന്ന സൂചനയെ ഈ സിനിമ ബലപ്പെടുത്തുന്നു. ജെസീക്കയുടെ ആത്മവിശ്വാസം തുളുമ്പുന്ന വ്യക്തിത്വം അവൾ ആർജ്ജിച്ച അറിവിന്റെ വെളിച്ചമാണെന്നതും, ആ വെളിച്ചം അമ്മയിലേക്കും പകരാൻ അവൾക്കാവുന്നതും സിനിമയുടെ ആത്മാവാവുന്നു.
ഒരു വീടിന്റെ അകത്തളങ്ങളിലെ സാധാരണ സാഹചര്യങ്ങളെ സമർത്ഥമായി സിനിമ ലക്ഷ്യം വെയ്ക്കുന്ന വിഷയത്തോട് കണ്ണി ചേർക്കാനായി എന്നതാണ് ഈ സിനിമയുടെ മികവ്. പ്രസക്തമായ ഇത്തരം സാമൂഹ്യ സാഹചര്യങ്ങളെ ലളിതമായി പ്രശ്നവൽക്കരിക്കുന്നതോടൊപ്പം പ്രതീക്ഷയുടെയും, മാറ്റത്തിന്റെയും പാതകളെ നിർദേശിക്കാനും സിനിമ മറക്കുന്നില്ല. ചിന്തകളും-ചിരിയും സമ്മാനിച്ച് ഹൃദയത്തെ സ്പർശിക്കുന്ന ഒരു മികച്ച സിനിമ തന്നെയാകുന്നു ദി സെക്കൻഡ് മദർ.

No comments:
Post a Comment