FILM : SHORT STORIES
(2012)
COUNTRY : RUSSIA
GENRE : COMEDY !!! DRAMA
DIRECTOR : MIKHAIL SEGAL
സിനിമയുടെ സാമ്പ്രദായിക രീതികളുടെ കെട്ടുപൊട്ടിച്ച് പുതിയ പരീക്ഷണങ്ങളെ സംവിധായകർ പുൽകുമ്പോഴാണ് കാഴ്ചകളിൽ പുതുമയും, വൈവിധ്യവും നിറയുന്നത്. സാധാരണമെന്ന് തോന്നുന്ന പ്രമേയങ്ങളെ അവതരണ രീതികളാൽ മികവിലേക്കുയർത്തിയ അനവധി ഉദാഹരണങ്ങൾ ലോകസിനിമയിൽ കാണാനാവുന്നതുമാണ്. ആഖ്യാനത്തിലെ പുതുമ കൊണ്ട് വേറിട്ട കാഴ്ചയാകുന്ന SHORT STORIES എന്ന റഷ്യൻ സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. സിനിമയുടെ പേര് പോലെ ഈ സിനിമയ്ക്കുള്ളിൽ നാല് ലഘുസിനിമകളെ നമുക്ക് കാണാം. പക്ഷെ സ്വതന്ത്രമായി നിൽക്കാനാവാത്ത വിധം അവയെ ഒറ്റ അനുഭവമാക്കുന്നു എന്നതാണ് സംവിധായകന്റെ വിജയവും സിനിമയുടെ മേന്മയുമാകുന്നത്.
പ്രശസ്തമായ മോസ്കോ പബ്ലിഷിംഗ് സ്ഥാപനത്തിലേക്ക് തന്റെ ചെറുകഥകളുമായെത്തുകയാണ് ഒരു എഴുത്തുകാരൻ. നോവലുകൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന മറുപടിയിൽ അയാളുടെ ആവശ്യം നിരസിക്കപ്പെടുന്നു. ചവറ്റുകൊട്ടയിലേക്ക് കൈയൊഴിയപ്പെടുന്ന ആ ചെറുകഥകളിലെ വിവിധ കഥകൾ സ്ഥാപനത്തിലെ വ്യത്യസ്തരായ ആളുകൾ വായിക്കുന്നു. ഓരോരുത്തരുടെയും ഭാവനയിൽ തെളിയുന്ന സാങ്കൽപ്പിക ലോകത്തിലൂടെ ഓരോ കഥയും നമുക്ക് മുന്നിലും തെളിയുന്നു. ഉള്ളടക്കത്തിൽ വ്യത്യസ്തമായി തോന്നുന്ന ഓരോ കഥയും റഷ്യൻ സമൂഹത്തിലെ പല അംശങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. പുതിയ കാലത്തിന്റെ രീതികൾ ആവേശിച്ചു കൊണ്ടിരിക്കുന്ന യുവത്വത്തെയെയും, യൂറോപ്യൻ സ്വാധീനവും , സാമ്പത്തിക ഭദ്രതയില്ലായ്മയിൽ മുങ്ങി നിൽക്കുന്ന, അഴിമതി ആഴത്തിൽ വേരോടിയിട്ടുള്ള സാമൂഹ്യ-ഭരണ ഘടനയുടെ ഓരോ ഹൈറാർക്കിയിലേക്കും പണം (കൈക്കൂലി) വ്യാപിക്കുന്നതും, അത് ചലനാത്മകത നൽകുന്ന ഇന്ധനമാകുന്നുതും സിനിമ കാണിച്ചു തരുന്നു. പ്രായത്തിന്റെ വിടവ് ഗൌനിക്കാതെ പ്രണയ ബദ്ധരാകുന്ന കമിതാക്കൾ തമ്മിൽ ഒരു ജനറേഷൻ ഗ്യാപ്പിനപ്പുറം അന്തരം കാണാനാവുന്നതും സിനിമയുടെ ശക്തമായ വെളിപ്പെടുത്തലാകുന്നു. റഷ്യൻ സാമൂഹിക ഘടനയെയും , ജീവിതത്തെയും വ്യത്യസ്ത സൂചകങ്ങളിലൂടെ ഉപരിപ്ലവമായി വിലയിരുത്തുന്ന ഈ സിനിമ പരീക്ഷണ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വാദ്യകരമാകും എന്ന് കരുതുന്നു.

No comments:
Post a Comment