FILM : LAND AND SHADE (2015)
COUNTRY : COLOMBIA
GENRE : DRAMA
DIRECTOR : CESAR AUGUSTO ACEVEDO
സിനിമയുടെ ആകർഷണീയതയും ആസ്വാദ്യതയും നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതാണ്. ചില സിനിമകൾ സംഭാഷണങ്ങളുടെ നൂൽപ്പാലങ്ങളിലൂടെ ഉദ്ദ്വേഗഭരിതമായി നമ്മെ നയിക്കുമ്പോൾ ചിലത്, ഉള്ളടക്കത്തിന്റെ തീവ്രതയാൽ നമ്മെ കീഴടക്കുന്നു. എന്നാൽ ഈ പറഞ്ഞ രീതിയിൽ ശക്തമായ ഒരു കഥയോ സംഭാഷണങ്ങളുടെ ധാരാളിത്തമോ ഇല്ലാതെ വളരെ പതിഞ്ഞ താളത്തിൽ ഗ്രാമീണതയെയും പ്രകൃതിയെയും മനുഷ്യർക്കൊപ്പം കഥാപാത്രങ്ങളാക്കി ദൃശ്യഭാഷയുടെ കരുത്തിനാൽ നല്ല കാഴ്ചയാകുന്ന ലാൻഡ് ആൻഡ് ഷെയ്ഡ് എന്ന സിനിമയെയാണ് ഇന്ന് നിങ്ങൾക്കായി ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്.
വിശാലമായ കരിമ്പിൻ തോട്ടത്തിനുള്ളിൽ ഒരു തുരുത്ത് പോലെ കാണപ്പെടുന്ന വീട്ടിലേക്ക് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന അൽഫോൺസോവിൽ നിന്നാണ് സിനിമയാരംഭിക്കുന്നത്. അൽഫോൺസോയുടെ വാക്കുകളോടും സാമീപ്യത്തോടും പുറം തിരിഞ്ഞു നിൽക്കുന്ന ഭാര്യ, അസുഖ ബാധിതനായി കിടപ്പിലായ മകൻ, ശാരീകമായും മാനസികമായും ദുർബലപ്പെട്ട മകന്റെ ഭാര്യ, അപരിചിതത്വത്തിന്റെ തുറിച്ച കണ്ണുകലെറിയുന്ന പേരമകൻ എന്നിവരാണ് അയാളെ എതിരേൽക്കുന്നത്. ഈ വൈഷമ്യ ഘട്ടത്തിൽ കുടുംബത്തിന് താങ്ങാവുക എന്നതാണ് അയാളുടെ ആഗമന ഉദേശ്യം.
കഥാപാത്രങ്ങൾ തമ്പടിച്ചിരിക്കുന്ന ആത്മസംഘർഷങ്ങളുടെ താഴ്വരകളെ നിശബ്ദത കൊണ്ടും, വശ്യമായ് ഒപ്പിയെടുത്ത ഫ്രൈമുകൾ പകരുന്ന ദൃശ്യഭാഷാ മർമ്മരങ്ങളുടെ മിഴിവ് കൊണ്ടും അടയാളപ്പെടുത്തിയിരിക്കുന്നു. കുടുംബത്തിന്റെ ദുരിതങ്ങളെ തീവ്രതയിൽ മുക്കിയെടുക്കുന്നതിനായ് ഒരുക്കിയെടുത്ത സബ്-പ്ലോട്ട് എന്നതിനപ്പുറം തൊഴിൽ-തൊഴിലാളി പ്രശ്നങ്ങളെ ഈ സിനിമയിൽ അഡ്രസ്സ് ചെയ്യാൻ സംവിധായകൻ തുനിയുന്നില്ല. ഈ സിനിമയെ നല്ല ദൃശ്യാനുഭവമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമാറ്റോഗ്രഫി സിനിമാന്ത്യത്തിലെ രംഗങ്ങളിൽ സിംബോളിക്കായി വായിച്ചെടുക്കാവുന്ന മികവുറ്റ ദൃശ്യങ്ങൾ അവശേഷിപ്പിച്ച് ശക്തമായ സാന്നിധ്യമറിയിക്കുന്നു. കഥയുടെ കാമ്പില്ലായ്മക്കിടയിലും സിനിമയിൽ നിന്ന് വേർപ്പെടാതെ കാഴ്ചക്കാരനെ ഉറപ്പിച്ചു നിർത്തുന്നത് അവതരണത്തിലെ ഇവ്വിധത്തിലുള്ള മികവുകളാണ്. ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മാനസികാവസ്ഥകൾ ഭരിക്കുന്ന മനസ്സുകളെ മന്ദഗതിയിൽ പിന്തുടരുന്ന ഈ സിനിമ സ്ലോ-ഡ്രാമകൾ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികൾക്ക് മാത്രമേ രസിക്കൂ എന്നാണ് എന്റെ വിലയിരുത്തൽ.