FILM : THE OLD MAN AND THE SEA (1999)
GENRE : ANIMATION !!! SHORT
DIRECTOR : ALEKSANDR PETROV
അനിമേഷൻ സിനിമകൾ അധികം കാണുന്ന സ്വഭാവം ഇല്ലാത്തതിനാൽ അവയെ വിലയിരുത്താൻ ഞാൻ ആളല്ല. എങ്കിലും ഇന്നോളം കണ്ട അനിമേഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു റഷ്യൻ അനിമേറ്ററായ "പെട്രോവിന്റെ" THE OLD MAN AND THE SEA. വിഖ്യാത എഴുത്തുകാരൻ ഹെമിംഗ് വേയുടെ പ്രശസ്തമായ കൃതിയുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറം ഈ ലഘുചിത്രം വേറിട്ട് നിൽക്കുന്നത് ഫ്രൈമുകളുടെ മാസ്മരികതയാലാണ്. PAINT-ON-GLASS എന്ന അനിമേഷൻ ടെക്നിക്കിലൂടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ 19 മിനിട്ടോളം മാത്രം ദൈർഘ്യമുള്ള അനിമേഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ ഫ്രൈമുകളും അതിമനോഹരമായ ഓയിൽ പെയിന്റിംഗ് പോലെ മനോഹരമായിരിക്കുന്നു. ഈ സിനിമയൊക്കെ വലിയ സ്ക്രീനിൽ കണ്ടവരെയോർത്ത് അസൂയപ്പെട്ടുകൊണ്ടും, അനിമേഷൻ സ്നേഹികൾകും, ചിത്രകല ഇഷ്ടപ്പെടുന്നവർക്കും ഇതൊരു "MUST SEE" മൂവിയാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും നിർത്തുന്നു.
No comments:
Post a Comment