മജീദ് മജീദി എന്ന പേര് തന്നെയാണ് ഈ സിനിമയിലേക്ക് കണ്ണുടക്കാൻ കാരണം. കുട്ടികൾക്കൊപ്പം ഒട്ടേറെ ഹൃദ്യമായ ദൃശ്യ വിസ്മയങ്ങളൊരുക്കിയ അദ്ദേഹം ഇത്തവണ എന്താണ് ഒരുക്കിയിട്ടുള്ളത് എന്നറിയാനുള്ള ആകാംഷയും എന്നിലെ പ്രേക്ഷകനെ കീഴടക്കിയിരുന്നു. തെരുവ് ജീവിതത്തിന്റെ വേദനിപ്പിക്കുന്ന യാഥാർത്യങ്ങളും, അതിന്റെ പിന്നണിയിലുള്ള സാമൂഹിക സാഹചര്യങ്ങളും, ബാലവേലയും, അഭയാർത്ഥികളുമെല്ലാം കാഴ്ചകളിൽ തെളിയുന്ന ഒരു സിനിമയാണ് SUN CHILDREN. അതിജീവനം ജീവിതത്തിന്റെ അനിവാര്യതയാകുന്ന തെരുവിൽ അലിയെയും കൂട്ടുകാരെയും നമുക്ക് കാണാം. നിലനിൽപ്പിനായി ഏർപ്പെടുന്ന കുറ്റകൃത്യങ്ങൾക്കിടയിൽ നിന്ന് ഇത്തരം കുട്ടികൾക്കായി നടത്തുന്ന സ്‌കൂളിന്റെ അകത്തളത്തിലേക്ക് എത്തിച്ചേരുകയാണ് നാൽവർ സംഘം. അതിനുള്ള പ്രേരണയും, അത് നയിക്കുന്ന സാഹചര്യങ്ങളും സിനിമയിൽ നിന്ന് തന്നെ കണ്ടറിയുന്നതാണ് ഉചിതമെന്ന് കരുതുന്നു.
തെരുവിന്റെ സുരക്ഷിതത്വമില്ലായ്മയിൽ നിന്നുള്ള മോചനമെന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെ സാധ്യതയെ സൂചിപ്പിക്കാൻ സിനിമ വിട്ടുപോകുന്നില്ല. പ്രേക്ഷകനെ വൈകാരികമായി സ്പർശിക്കുന്ന രംഗങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. കുട്ടികളുടെ പ്രകടനം അദ്ദേഹത്തിന്റെ മുൻ സിനിമകളിലേതു പോലെ ഇവിടെയും മികച്ചു നിൽക്കുന്നു. അമിത പ്രതീക്ഷയോടെ കണ്ടതിനാലാവാം, അദ്ദേഹത്തിന്റെ മുൻ സിനിമകൾ പകർന്ന ഒരു വേറിട്ട അനുഭവം വ്യക്തിപരമായി കിട്ടിയില്ല. എന്നാലും ഒരു സിനിമയെന്ന നിലയിലും, അത് മുന്നോട്ടു വെയ്ക്കുന്ന വിഷയവും, അവതരണവും മുന്നിട്ടു തന്നെ നിൽക്കുന്നു.

No comments:
Post a Comment