FILM : THE PRESENT (2020)
GENRE : SHORT !!! DRAMA
COUNTRY : PALESTINE
DIRECTOR : FARAH NABULSI
അധിനിവേശത്തിന്റെയും, സൈനിക അധീശത്വത്തിന്റെയും ചുറ്റുപാടുകളിൽ "സ്വാതന്ത്ര്യം" എത്രമാത്രം ദുസ്സഹവും, ദുരിതമയവുമാണെന്ന് ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഒരു സാധാരണ സംഭവത്തെ മുൻനിർത്തി വ്യക്തതയോടെ വരച്ചുകാണിക്കുന്നു ദി പ്രെസന്റ് . ഫലസ്തീനികളുടെ ദിനേനയുള്ള ജീവിതത്തിലേക്ക്, സിനിമ പകരുന്ന കാഴ്ചകളെ ചേർത്ത് വെയ്ക്കുമ്പോഴാണ് ക്രൂരമായ യാഥാർത്യങ്ങളുടെ വ്യാപ്തിയെ മനസ്സിലാക്കാനാവുക. വിവേചനങ്ങളുടെ, മാനുഷികരാഹിത്യങ്ങളുടെ ആവർത്തനങ്ങൾ ഉളവാക്കുന്ന ട്രോമകൾ തലമുറകളിലേക്ക് അരിച്ചിറങ്ങി വേദനയുടെ നനവ് തീർക്കുന്നത് പ്രേക്ഷകനെയും അസ്വസ്ഥനാക്കുന്നു. കുറഞ്ഞ വാക്കുകളിലൂടെയും, ദൃശ്യങ്ങളിലൂടെയും ശക്തമായ ഒരു ഇമ്പ്രഷൻ പ്രേക്ഷകനിൽ ബാക്കിയാക്കുന്ന മികച്ച ഒരു ദൃശ്യാനുഭവം.