FILM : PHARAMAKON
(2012)
COUNTRY : ALBANIA
GENRE : DRAMA
DIRECTOR : JONI
SHANAJ
പ്രധാന കഥാപാത്രം ഒരു ഫാർമസിസ്റ്റാണെന്നതിനപ്പുറം PHARMAKON എന്ന വാക്കിന് പ്രസക്തിയുണ്ടെന്ന് സിനിമയ്ക്ക് ശേഷമാണ് മനസ്സിലാക്കാനായത്. PHARMAKON എന്ന വാക്കിൽ അന്തർലീനമായ ഫിലോസഫിയുടെ തലം സിനിമയുമായി ചേരുമ്പോൾ മാത്രം പ്രകാശമാനമാകുന്ന അർഥതലങ്ങളെ ഉൾക്കൊള്ളുന്ന രംഗങ്ങളും സിനിമയിലുണ്ട്. അത്തരം വിശകലനങ്ങളുടെ പിന്തുണയിൽ സിനിമയുടെ പ്രമേയം ആഴം കണ്ടെത്തുന്നുമുണ്ട്.
2012-ലെ അൽബേനിയൻ ഓസ്‌ക്കാർ എൻട്രിയായിരുന്ന PHARMAKON, കഥാപാത്രങ്ങളെ സൂക്ഷ്മ തലങ്ങളിൽ അനാവരണം ചെയ്യുന്ന സിനിമയാണ്. കാൻസർ വിദഗ്ധനും, ആശുപത്രി ഉടമയുമായ SOKRAT എന്നയാളും, അയാളുടെ ഉടമസ്ഥതയിലുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന BRANCO എന്ന മകനും തമ്മിലുള്ള അന്തർ സംഘർഷങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. പിതാവിന്റെ ആശുപത്രിയിൽ ജോലിചെയ്യുന്ന സുന്ദരിയായ സാറയുമായി പിതാവിന് ബന്ധമുണ്ടെന്ന സംശയത്തിനിടയിലും അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയാണ് ബ്രാൻകോ. പരസ്പരം അറിയുന്ന ഈ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യ മനസ്സിന്റെ അടിസ്ഥാന സ്വഭാവങ്ങളിലേക്ക് ചൂഴ്‌ന്നു നോക്കുകയാണ് സിനിമ. അധീശത്വം, അഴിമതി, ഏകാന്തത, ലൈംഗികത എന്നിവയെല്ലാം ആ സംഘർഷത്തിനൊപ്പം തെളിഞ്ഞു കാണുന്ന യാഥാർത്യങ്ങളാകുന്നു. അവർക്കിടയിലുള്ള പിരിമുറുക്കങ്ങളെ സജീവതയോടെ നിർത്തുന്ന ചോദനകളിലും മനസ്സിന്റെ ദൗർബല്യങ്ങൾക്കൊപ്പം, സാഹചര്യങ്ങളുടെ ശേഷിപ്പുകളായവയെയും കാണാം. ഇൻഡോർ-ഔട്ട്ഡോർ രംഗങ്ങളിലെല്ലാം ദൃശ്യമാകുന്ന വിജനത സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഏകാന്തതയോട് ചേർത്ത് വായിക്കാമെന്നു തോന്നി. മൃഗശാലയെ ഏറെ ഇഷ്ട്ടപെടുന്ന ബ്രാൻകോയും, കൂട്ടിലടച്ച കിളിയെ അവനു സമ്മാനിക്കുന്ന പിതാവും അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും സൂചനകളായി വ്യാഖ്യാനിക്കാൻ തക്കവണ്ണം വ്യക്തമായിരുന്നു. അവന്റെ ആശ്രയങ്ങളുടെ ഉടമത്വം പേറുന്ന പിതാവിന്റെ സ്വരങ്ങൾ അത്തരമൊരു സൂചനയെ ബലപ്പെടുത്തുന്നത് തന്നെയാണെന്ന് തോന്നി.
സിനിമയിലെ ആദ്യ രംഗം ഞെട്ടലുളവാക്കുന്നതാണ്. ആദ്യ രംഗവും, അവസാന രംഗവും എങ്ങനെ കണക്ട് ചെയ്യാമെന്ന ചിന്തയാണ് മനസ്സിൽ ബാക്കി നിൽക്കുന്നത്. അതിനുത്തരം അവയ്ക്കിടയിൽ നിന്ന് തന്നെ തേടേണ്ടതുണ്ട്. സിനിമയുടെ പ്രമേയവും, ഗതിയും, ദൈർഘ്യവും എല്ലാത്തരം പ്രേക്ഷകനും ആസ്വദിക്കാവുന്ന സിനിമ എന്നതിൽ നിന്ന് സിനിമയെ മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. പതിഞ്ഞ താളത്തിലുള്ള ക്യാരക്ടർ സ്റ്റഡികളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു കൈ നോക്കാം ... അല്ലാത്തവർ അകലം പാലിക്കുന്നതാണ് ബുദ്ധി.

സിനിമയുടെ പ്രമേയവും, ഗതിയും, ദൈർഘ്യവും എല്ലാത്തരം പ്രേക്ഷകനും ആസ്വദിക്കാവുന്ന സിനിമ എന്നതിൽ നിന്ന് സിനിമയെ മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്.
ReplyDelete